കുവൈത്ത്: കുവൈത്തിലെ വിവിധ സംഘടനകളുടെ രജിസ്ട്രേഷൻ കാരണം കൂടാതെയും മുന്നറിയിപ്പ് ഇല്ലാതെയും ഒഴിവാക്കിയതും, തുടർന്ന് ഇൻഡ്യൻ എംബസിയുടെ പുതിയ മാനദണ്ഡങ്ങളും ഭരണഘടന ലംഘന വിഷയങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി ഫിറ കണ്‍വീനറും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസിസ് ന്യൂഡൽഹിയിലുള്ള ഇന്ത്യൻ പ്രസിഡന്റ് സെക്രട്ടറിയറ്റിൽ നേരിട്ടെത്തി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ, കുവൈത്തിലെ (ഫിറ കുവൈറ്റ്) വിവിധ സംഘടനകൾക്ക് വേണ്ടി പരാതി നൽകിയത്.
ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പു നൽകുന്ന പൗരവാകാശങ്ങളിൻമേലുള്ള ലംഘനവും ഈ വിഷയത്തിൽ ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയ ജോയിന്റ് ഡയറക്ടർ ഡോ. മനോജ് കുമാർ മോഹപത്ര, ഫിറ കുവൈറ്റുമായി നടത്തിയ ചർച്ചയും കുവൈറ്റ് ഇന്ത്യൻ എംബസിയുടെ നാളുകളായുള്ള ഈ വിഷയത്തിലുള്ള വിവേചനപരവും ഒരു മാനദണ്ഡമില്ലാതെയും ചില സംഘടനകളെ മാത്രം നില നിർത്തിയ നടപടികളും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യൻ പൗരനു ഭരണഘടന ഉറപ്പുതരുന്ന തുല്യനീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ഫിറ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ