ഭാരതീയ സമൂഹത്തിനോടൊപ്പം, അയർലൻഡ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ, ഫിലിപ്പീൻസ്, ആഫ്രിക്ക , അമേരിക്ക, പേർഷ്യൻ മേഖലകളിൽ നിന്നുള്ളവരെയും ടൂറിസ്റ്റുകളേയും ഒന്നിച്ചൊരു കുടക്കീഴിൽ എത്തിച്ച് രണ്ടു ദിവസം നീളുന്ന വിവിധയിനം കലാ സാംസ്ക്കാരിക പരിപാടികൾ, സൗത്ത് & നോർത്ത് ഇന്ത്യൻ വിഭവങ്ങളോടൊപ്പം മറ്റ് രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകൾ , ഭാരതീയ കലാപരിപാടികളോടൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിവിധയിനം നൃത്തനാട്യയിനങ്ങളും കോർത്തിണക്കിയുള്ള സ്റ്റേജ് ഇനങ്ങളും ഈ ഷോയുടെ ഭാഗമാകുന്നു.
അയർലൻഡിൽ വസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് മറ്റു ദേശക്കാരുമായി സംവദിക്കാനും ഫുഡ് & കൾച്ചറൽ മേളയിൽ പങ്കെടുക്കാനുമുള്ള ഈ സുവർണാവസരം ഇന്ത്യൻ ഫാമിലി ക്ലബിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വിപുലമായി നടപ്പിലാക്കാനുള്ള പ്രയതനത്തെ ഒരു വൻ വിജയമാക്കാൻ എല്ലാ മലയാളികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
’ബ്രിഡ്ജ് 2019’ ൽ സ്റ്റാളുകൾ , പരസ്യങ്ങൾ എന്നിവയ്ക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യപ്പെടുന്നവർക്കും +353876514440 +353879317931 എന്നീ മൊബൈൽ നന്പറുകളിലോ info.bridge2019@gmail.com ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്. കലാ പരിപാടികൾ അവതരിപ്പിക്കാനും ആസ്വദിക്കാനുമുള്ള അവസരം പൂർണമായും സൗജന്യമാണ്.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്