ലണ്ടൻ: ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടീഷ് പൗരൻമാർക്ക് സ്വിറ്റ്സർലൻഡിലേക്ക് വിസ രഹിത യാത്ര അനുവദിക്കും. ദീർഘകാല താമസത്തിനും വിസ ആവശ്യമില്ലാത്ത തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് സ്വിറ്റ്സർലൻഡ് സർക്കാർ അറിയിച്ചു.
യൂറോപ്യൻ യൂണിയൻ അംഗമല്ലാത്ത സ്വിറ്റ്സർലൻഡ് യൂറോപ്യൻ പൗരൻമാർക്ക് വിസ രഹിത യാത്ര അനുവദിക്കുന്നത് പ്രത്യേക ഉടന്പടി പ്രകാരമാണ്. ബ്രെക്സിറ്റ് നടപ്പാകുന്ന ദിവസം ഇതിൽനിന്ന് ബ്രിട്ടൻ ഒഴിവാകും. അത് ഒഴിവാക്കാൻ അതേ ദിവസം ബ്രിട്ടനുമായുള്ള പുതിയ കരാർ നിലവിൽ വരുമെന്നാണ് സ്വിസ് സർക്കാരിന്റെ പ്രഖ്യാപനം.
യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് നിലവിൽ സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്നതിന് ക്വോട്ട പ്രകാരമുള്ള നിയന്ത്രണമാണുള്ളത്. ഇതേ രീതിയിൽ ബ്രിട്ടീഷ് പൗരൻമാർക്ക് പ്രത്യേകം ക്വോട്ട ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്.
ബ്രെക്സിറ്റ് നടപ്പായ ശേഷവും ബ്രിട്ടീഷ് പൗരൻമാർക്ക് ഷെങ്കൻ പ്രദേശങ്ങളിൽ പ്രവേശനത്തിന് വിസ ബാധകമാക്കാത്ത തരത്തിലുള്ള കരാറിനാണ് യൂറോപ്യൻ യൂണിയനും ഉദ്ദേശിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് കഴിഞ്ഞാലും സ്വിറ്റ്സർലൻഡിൽ ബ്രിട്ടീഷുകാർക്ക് വിസ വേണ്ട
11:35 PM Mar 25, 2019 | Deepika.com