മിശ്രിഫ്: കേഫാക് അന്തർജില്ലാ മത്സരങ്ങൾ സെമി ഫൈനൽ ലൈനപ്പായി. ഒന്പതു ജില്ലകൾ തമ്മിൽ രണ്ടു ഗ്രൂപ്പായി, ലീഗ് അടിസ്ഥാനത്തിൽ നടന്ന ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഗ്രൂപ്പ് എ യിൽ നിന്ന് തിരുവനന്തപുരവും കോഴിക്കോടും ഗ്രൂപ്പ് ബി യിൽ നിന്ന് തൃശൂരും, കണ്ണൂരും സെമിഫൈനലിലേക്കു അർഹത നേടി.
ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ തിരുവനന്തപുരം ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരായ കണ്ണൂരുമായും, ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ തൃശൂരും, ഗ്രൂപ്പ് എ യിലെ രണ്ടാംസ്ഥാനക്കാരായ കോഴിക്കോടുമായും ഏറ്റുമുട്ടും.
അന്തർജില്ലാ മാസ്റ്റേഴ്സ് സെമിഫൈനൽ മത്സരത്തിൽ കോഴിക്കോടും മലപ്പുറവും തമ്മിലും തൃശൂരും എറണാകുളവും തമ്മിലും ഏറ്റുമുട്ടും. മത്സരങ്ങൾ വൈകിട്ട് നാലു മുതൽ ആരംഭിക്കുമെന്നും സെമി ഫൈനലുകൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും കെഫാക് ഭാരാവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ