ഓസ്ലോ: യന്ത്രത്തകരാറിനെത്തുടർന്ന് നോർവീജിയൻ കപ്പലിൽ നിന്ന് മുഴുവൻ യാത്രക്കാരെയും ഹെലികോപ്റ്റർ ഉപയോഗിച്ച് ഒഴിപ്പിച്ചു. ശക്തമായ കാറ്റും കനത്ത തിരകളാലും കടൽ പ്രക്ഷുബ്ധമായിരുന്ന സാഹചര്യത്തിലാണ് ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം ആവശ്യമായി വന്നത്.
നോർവേയുടെ പടിഞ്ഞാറൻ തീരത്തുനിന്നു പുറപ്പെട്ട ക്രൂസ് കപ്പലിൽ 1300 യാത്രക്കാരാണുണ്ടായിരുന്നത്. എംവി വൈക്കിംഗ് സ്കൈ എന്ന കപ്പലാണ് അപകടം മുന്നിൽ കണ്ടത്. ഇവർ നൽകിയ അപായ സന്ദേശമനുസരിച്ച് സീ റെസ്ക്യൂ ഏജൻസി എത്തി രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
ഇതിനിടെ ഹാഗ്ലാൻഡ് ക്യാപ്റ്റൻ എന്ന ചരക്ക് കപ്പലിനും യന്ത്രത്തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ക്രൂസ് കപ്പലിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണവും നിയോഗിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യന്ത്രത്തകരാറ്: നോർവീജിയൻ കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ചു
10:59 PM Mar 25, 2019 | Deepika.com