+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവാവിനെ കൊലപ്പെടുത്തിയ കേസ്: പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിക്ഷേധം ശക്തം

പിറ്റ്‌സ്ബര്‍ഗ്: നിരായുധനായ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിചേര്‍ത്തിരുന്ന പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കി വെറുതെവിട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു.മാര്‍ച്ച് 22നു വെള്ളിയാഴ്ചയായിരുന്നു പതിന
യുവാവിനെ കൊലപ്പെടുത്തിയ കേസ്: പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിക്ഷേധം ശക്തം
പിറ്റ്‌സ്ബര്‍ഗ്: നിരായുധനായ യുവാവിനെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിചേര്‍ത്തിരുന്ന പോലീസ് ഓഫീസറെ കുറ്റവിമുക്തനാക്കി വെറുതെവിട്ടതില്‍ പ്രതിഷേധം ശക്തമാകുന്നു.

മാര്‍ച്ച് 22-നു വെള്ളിയാഴ്ചയായിരുന്നു പതിനേഴുകാരനായ ആന്റ് വണ്‍റോസിനെ വെടിവെച്ചുകൊന്ന കേസില്‍ പോലീസ് ഓഫീസര്‍ മൈക്കിളിനെ വെറുതെ വിട്ടത്. ഇതില്‍ പ്രതിക്ഷേധിച്ച് ശനിയാഴ്ച സിവില്‍ ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകള്‍ ഹില്‍ ഡിസ്ട്രിക്ട് ഫ്രീഡം കോര്‍ണറില്‍ തടിച്ചുകൂടി. പ്ലാക്കാര്‍ഡുകളും, മുദ്രാവാക്യങ്ങളും വിളിച്ച് പിറ്റ്‌സ്ബര്‍ഗ് ടൗണ്‍ റോഡിലൂടെ സമാധാനപരമായാണ് പ്രകടനം നടന്നത്.

കഴിഞ്ഞ സമ്മറിലായിരുന്നു സംഭവം. കൊല്ലപ്പെട്ടത് ആഫ്രിക്കന്‍ അമേരിക്കന്‍ യുവാവായിരുന്നുവെന്നതും, വെടിവെച്ചത് വൈറ്റ് ഓഫീസറുമായിരുന്നു എന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍