+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആശയങ്ങളെ ആയുധങ്ങൾ കൊണ്ട് ഇല്ലാതാക്കാം എന്ന ധാരണ മൗഢ്യം'

റിയാദ്: ആദർശത്തിന്‍റെ മേന്മകൊണ്ട് ജനമനസുകളിൽ ഇടം നേടിയ ഇസ് ലാമിനെ ആയുധങ്ങൾകൊണ്ട് ഇല്ലാതാക്കാമെന്ന ആശയപാപ്പരത്തക്കാരുടെ ധാരണ മൗഢ്യമാണന്ന് ന്യൂസിലൻഡ് പള്ളികളിലെ ഭീകരാക്രമണം ലോകം ശ്രദ്ധിക്കേണ്ടതെന്ത്
റിയാദ്: ആദർശത്തിന്‍റെ മേന്മകൊണ്ട് ജനമനസുകളിൽ ഇടം നേടിയ ഇസ് ലാമിനെ ആയുധങ്ങൾകൊണ്ട് ഇല്ലാതാക്കാമെന്ന ആശയപാപ്പരത്തക്കാരുടെ ധാരണ മൗഢ്യമാണന്ന് ന്യൂസിലൻഡ് പള്ളികളിലെ ഭീകരാക്രമണം ലോകം ശ്രദ്ധിക്കേണ്ടതെന്ത് എന്ന ശീർഷകത്തിൽ റിയാദ് ഇന്ത്യൻ ഇസ് ലാഹി സെന്‍റർ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

അക്രമിക്കപ്പെടുന്ന ജനവിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസീഡ ആർതെൻ ലോക ഭരണാധികാരികൾക്ക് മാതൃകയാണെന്നും സെമിനാർ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഇസ് ലാഹി സെന്‍റർ പ്രസിഡന്‍റ് കെ.ഐ അബ്ദുൽ ജലാൽ അധ്യക്ഷത വഹിച്ചു. ഖലീൽ പാലോട്,ജയൻ കൊടുങ്ങല്ലൂർ, ഷാഫി കരുവാരക്കുണ്ട്, സുരേഷ് ശങ്കർ എന്നിവർ സംസാരിച്ചു. ഇസ് ലാഹി സെന്‍റർ ഓർഗനൈസിംഗ് സെക്രട്ടറി സഅദുദ്ദീൻ സ്വലാഹി മോഡറേറ്ററായിരുന്നു, മിദ്ലാജ് അരിയിൽ പ്രമേയം അവതരിപ്പിച്ചു. അഡ്വ.അബ്ദുൽ ജലീൽ,മുഹമ്മദ് സുൽഫിക്കർ ,അബ്ദുൽ റഹ്മാൻ മദീനി, അബൂക്കർ എടത്തനാട്ടുകര എന്നിവർ പ്രസീഡിയം അലങ്കരിച്ചു.

അബ്ദുൽ അസീസ് കോട്ടക്കൽ,അബ്ദുൽ വഹാബ് പാലത്തിങ്ങൽ,മുജീബ് തൊടികപ്പുലം ,ബഷീർ സ്വലാഹി,മൻസൂർ സിയാകണ്ടം,റസാഖ് എടക്കര, മുജീബ് ഇരുമ്പുഴി, സാജിദ് കൊച്ചി, ശംസീർ ചെറുവാടി,റഷീദ് വടക്കൻ, അബ്ദുൽ മജീദ് തൊടികപുലം,സിബ്ഗത്തുള്ള ,ഇഖ്ബാൽ വേങ്ങര, മർസൂഖ് ടി.പി, ശംസുദ്ധീൻ പുനലൂർ ഫസലുൽ ഹഖ് ബുഖാരി,സിയാദ് കായംകുളം, കബീർ കരീം,വാജിദ് ടി.പി,മുജീബ് ഒതായി,വാജിദ് ചെറുമുക്ക്,ജാഫർ വാഴക്കാട്, ജൈസൽ പന്തല്ലൂർ, ശംസുദ്ധീൻ അരിപ്ര എന്നിവർ നേതൃത്വം നല്കി. നജീബ് സ്വലാഹി സ്വാഗതവും നൗഷാദ് മടവൂര് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ