+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊളത്തൂർ മുഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ചു

കുവൈത്ത് സിറ്റി: മുസ് ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷററും മുൻ പിഎസ് സി അംഗവുമായിരുന്ന കൊളത്തൂർ ടി. മുഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ കുവൈത്ത് കെ എംസിസി.സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മുസ് ലിം ലീഗിന്‍റ
കൊളത്തൂർ മുഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ചു
കുവൈത്ത് സിറ്റി: മുസ് ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷററും മുൻ പിഎസ് സി അംഗവുമായിരുന്ന കൊളത്തൂർ ടി. മുഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ കുവൈത്ത് കെ എംസിസി.സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

മുസ് ലിം ലീഗിന്‍റെ ചരിത്ര പുസ്തകമായിരുന്ന കുളത്തൂർ മൗലവി യുടെ നിര്യാണം മുസ് ലിം ലീഗിന് തീരാ നഷ്ടമാണെന്ന് കെ.എംസിസി സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്രയും ട്രഷറർ എം.ആർ.നാസറും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മലപ്പുറം ജില്ലാ കമ്മറ്റി അനുശോചിച്ചു

കൊളത്തൂർ ടി. മുഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ കുവൈത്ത് കെ എംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു. സൗമ്യനും ആദർശ വിശുദ്ധിയുമുള്ള ഒരു നേതാവിനെയാണ് മൗലവിയുടെ നിര്യാണത്തോടെ മുസ് ലിം ലീഗിന് നഷ്ടമായതെന്ന് ജില്ലാ പ്രസിഡന്‍റ് അബ്ദുൾ ഹമീദ് മൂടാലും ആക്ടിംഗ് ജനറൽ സെക്രട്ടറി ഇല്യാസ് വെന്നിയൂരും ട്രഷറർ അയൂബ് പുതുപ്പറമ്പും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ