+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാപ്പ് കേരളത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ദാനം ഏപ്രില്‍ നാലിനു റാന്നിയില്‍

ഫിലാഡല്‍ഫിയ: ഫിലാഡെല്‍ഫിയയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന
മാപ്പ് കേരളത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ദാനം ഏപ്രില്‍ നാലിനു റാന്നിയില്‍
ഫിലാഡല്‍ഫിയ: ഫിലാഡെല്‍ഫിയയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ താക്കോല്‍ദാനം ഏപ്രില്‍ നാലിനു റാന്നിയില്‍ നടക്കും.

2108 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന അനു സ്‌കറിയായുടെ നേതൃത്വത്തിലുള്ള ഭരണസമിതിയിലെ കമ്മറ്റിയില്‍ എടുത്ത തീരുമാനപ്രകാരം, കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ച് നല്‍കുക എന്ന വാഗ്ദാനം ഇതാ അതിന്റെ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്നു .

പ്രളയക്കെടുതി നാശം വിതച്ച റാന്നിയിലെ രണ്ട് ഭവനരഹിതര്‍ക്ക് മാപ്പ് നിര്‍മ്മിച്ച് നല്‍കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഭവനങ്ങളുടെ താക്കോല്‍ ദാന കര്‍മം 2019 ഏപ്രില്‍ നാലിനു വ്യാഴാഴ്ച രാവിലെ ഒമ്പതിനു റാന്നിയില്‍വച്ചു വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. കേരള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരികകലാ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കാളികളാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ചെറിയാന്‍ കോശി (പ്രസിഡന്റ്) : 201 286 9169 , യോഹന്നാന്‍ ശങ്കരത്തില്‍ (ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍) : 944 761 4941 , അനു സ്‌കറിയാ (ചാരിറ്റി ചെയര്‍മാന്‍) : 267 496 2443. രാജു ജി. ശങ്കരത്തില്‍, (മാപ്പ് പി.ആര്‍.ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം