മരിയൻ ഫസ്റ്റ്‌ സാറ്റർഡേ ലണ്ടൻ റിട്രീറ്റ്‌ ഏപ്രിൽ 6 ന്

09:45 PM Mar 22, 2019 | Deepika.com
ലണ്ടൻ: ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ "മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റ്‌' ഏപ്രിൽ 6 നു നടക്കും. മരിയൻ മിനിസ്ട്രി സ്പിരിച്ചൽ ഡയറക്ടർ ഫാ. റ്റോമി ഇടാട്ടും സീറോ മലബാർ ചാപ്ലിൻ ഫാ. ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയൻ മിനിസ്ട്രി ടീമും ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും. രാവിലെ ഒൻപതിനു ആരംഭിച്ച്‌ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് ശുശ്രൂഷകൾ. കുട്ടികൾക്ക്‌ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്‌: ബ്രദർ ചെറിയാൻ സാമുവേൽ 07460 499931, ജിജി രാജൻ 07865 080689.

റിപ്പോർട്ട്: ജെഗി ജോസഫ്