+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഗ് ബാസ്കറ്റ്ബാൾ ടൂർണമെന്‍റ്: ട്രിനിറ്റി മാർത്തോമ്മ ടീം ചാമ്പ്യന്മാർ

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ (മാഗ്) ആഭിമുഖ്യത്തിൽ നടന്ന ബാസ്ക്കറ്റ്ബോൾ ടൂർണമെന്‍റിൽ ട്രിനിറ്റി മാർത്തോമ്മ ടീം ചാന്പ്യന്മാരായി. മാർച്ച് 16ന് ട്രിനിറ്റി മാർത്തോമ്മ ദേവാലയത
മാഗ് ബാസ്കറ്റ്ബാൾ ടൂർണമെന്‍റ്:  ട്രിനിറ്റി മാർത്തോമ്മ ടീം ചാമ്പ്യന്മാർ
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ (മാഗ്) ആഭിമുഖ്യത്തിൽ നടന്ന ബാസ്ക്കറ്റ്ബോൾ ടൂർണമെന്‍റിൽ ട്രിനിറ്റി മാർത്തോമ്മ ടീം ചാന്പ്യന്മാരായി.

മാർച്ച് 16ന് ട്രിനിറ്റി മാർത്തോമ്മ ദേവാലയത്തോടു ചേർന്നുള്ള "ട്രിനിറ്റി സെന്‍റർ' സ്പോർട്സ് ഫെസിലിറ്റിയിൽ നടന്ന ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഹൂസ്റ്റൺ ഐപിസി ഹെബ്രോൻ ചർച്ച്‌ ടീമിനെ പരാജയപ്പെടുത്തിയാണ് ട്രിനിറ്റി മാർത്തോമ്മാ ചർച്ച്‌ ടീം മാഗ് എവർറോളിംഗ് ട്രോഫിയിൽ മുത്തമിട്ടത്. (സ്കോർ 25- 36). റണ്ണർ അപ്പിനുളള എവർറോളിംഗ് ട്രോഫി ഹൂസ്റ്റൺ ഐപിസി ഹെബ്രോൻ ചർച്ച്‌ സ്വന്തമാക്കി. ട്രിനിറ്റി ടീമിലെ എറിക് ജോസഫ് എംവിപി ട്രോഫി കരസ്ഥമാക്കി.

3 പോയിന്‍റ് ഷൂട്ട് ഔട്ടിൽ ഇമ്മാനുവേൽ ബ്ലൂ ടീമിലെ ക്രിസ് ചാക്കോ (1 മിനിറ്റിൽ 12 പോയിന്‍റ്) ചാമ്പ്യൻ ആയപ്പോൾ സെന്‍റ് ജോസഫ് സീറോ മലബാർ ടീമിലെ ജെബി കളത്തൂർ (1 മിനിറ്റിൽ 9 പോയിന്‍റ്) റണ്ണർ അപ്പ് ട്രോഫിയും കരസ്ഥമാക്കി.

രാവിലെ ഒൻപതിന് ആരംഭിച്ച ടൂർണമെന്‍റ് മാഗ് പ്രസിഡന്‍റ് മാർട്ടിൻ ജോൺ ഉദ്ഘാടനം ചെയ്തു.
ഹൂസ്റ്റണിലെ പ്രമുഖ ടീമുകളായ ട്രിനിറ്റി മാർത്തോമ്മ, ഐപിസി ഹെബ്രോൻ, ഇമ്മാനുവേൽ മാർത്തോമ്മ ബ്ലൂ, ഇമ്മാനുവേൽ മാർത്തോമ്മ വൈറ്റ്, സീറോ മലബാർ എ, സീറോ മലബാർ ബി എന്നീ 6 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരച്ചത്.

ചാന്പ്യന്മാർക്കുള്ള ഇ.വി. ജോൺ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി റെജി കോട്ടയവും, റണ്ണർ അപ്പിനുള്ള എവർറോളിംഗ് ട്രോഫി അക്ബർ ട്രാവൽസും സംഭാവന നല്കി.

കഴിഞ്ഞ 18 വർഷങ്ങളായി ഹൂസ്റ്റണിൽ നടത്തി വരുന്ന ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സുഹൃത്ബന്ധങ്ങളുടെ വളർച്ചക്കും വളരെയധികം സഹായിച്ചു കൊണ്ടാണിരിക്കുന്നതെന്നു മാഗ് ഭാരവാഹികൾ പറഞ്ഞു. ടൂർണമെന്‍റിന്‍റെ വൻ വിജയത്തിനായി പ്രവർത്തിച്ച കോഓർഡിനേറ്റർമാരായ റെജി കോട്ടയത്തെയും മെവിൻ ജോണിനെയും അസോസിയേഷൻ ഭാരവാഹികൾ അഭിനന്ദിച്ചു.

മാഗ് പ്രസിഡന്‍റ് മാർട്ടിൻ ജോൺ സമ്മാനദാനം നിർവഹിച്ചു. ട്രഷറർ ആൻഡ്രൂസ് ജേക്കബ് നന്ദി പറഞ്ഞു.

റിപ്പോർട്ട് : ജീമോൻ റാന്നി