+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സന്ദർശക വീസയില്‍ മാറ്റങ്ങള്‍ വരുത്തി കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി : സന്ദർശക വീസ അനുവദിക്കുന്നതില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി കുവൈത്ത് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതു സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം ഇഖാമകാര്യ അണ്ടര്‍സെക്രട്
സന്ദർശക വീസയില്‍ മാറ്റങ്ങള്‍ വരുത്തി കുവൈത്ത് സര്‍ക്കാര്‍
കുവൈത്ത് സിറ്റി : സന്ദർശക വീസ അനുവദിക്കുന്നതില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി കുവൈത്ത് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതു സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം ഇഖാമകാര്യ അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അൽ മഅ്റഫി വിവിധ വകുപ്പുകള്‍ക്ക് നല്‍കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്ക് മൂന്നു മാസവും മാതാപിതാക്കള്‍ക്ക് ഒരു മാസവുമാണ് പുതിയ ഉത്തരവു പ്രകാരം കാലാവധിയുണ്ടാകുക. മാതാപിതാക്കളെ കൊണ്ടുവരുവാനുള്ള ശമ്പള പരിധി 500 ദിനാറായി ഉയര്‍ത്തിയെങ്കിലും ഭാര്യയേയും കുട്ടികളെയും കൊണ്ടുവരുവാനുള്ള ശമ്പള പരിധി 250 ദിനാറില്‍ തന്നെ നിജപ്പെടുത്തി. സഹോദരങ്ങള്‍, മറ്റു ബന്ധുക്കള്‍ എന്നിവര്‍ക്ക് പരമാവധി ഒരുമാസം മാത്രമേ കാലാവധി ലഭിക്കുകയുള്ളൂ. സന്ദര്‍ശക വീസക്ക് അപേക്ഷിക്കുന്ന അപേക്ഷകന്‍റെ ജോലിയും സന്ദര്‍ശന ഉദ്ദേശ്യവും അനുസരിച്ച് അതാത് ഗവര്‍ണറേറ്റിലെ എമിഗ്രേഷന്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ