+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഞ്ച് മിനിട്ടിനുള്ളിൽ പിടിയിലായത് നാനൂറിലധികം അനധികൃത കുടിയേറ്റക്കാർ

ടെക്സസ്: ടെക്സസ് എൽപാസൊ അതിർത്തിയിൽ നിന്നും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്‍റുമാർ മാർച്ച് 19 ന് നടത്തിയ പരിശോധനയിൽ പിടിയിലായത് 400 ൽ പരം അനധികൃത കുടിയേറ്റക്കാർ. എൽപാസൊ ബൊവി ഹൈസ്കൂള
അഞ്ച് മിനിട്ടിനുള്ളിൽ പിടിയിലായത് നാനൂറിലധികം അനധികൃത കുടിയേറ്റക്കാർ
ടെക്സസ്: ടെക്സസ് എൽപാസൊ അതിർത്തിയിൽ നിന്നും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്‍റുമാർ മാർച്ച് 19 ന് നടത്തിയ പരിശോധനയിൽ പിടിയിലായത് 400 ൽ പരം അനധികൃത കുടിയേറ്റക്കാർ.

എൽപാസൊ ബൊവി ഹൈസ്കൂളിനു സമീപത്തു നിന്നും പുലർച്ചെ 194 പേരെ പിടികൂടി. മിനിറ്റുകൾക്കുള്ളിൽ എൽപാസൊ ഡൗൺ ടൗണിൽ നിന്നും 245 പേർ ഉൾപ്പെടുന്ന മറ്റൊരു സംഘത്തേയും പിടികൂടിയതായി ബോർഡർ പെട്രോൾ ഏജന്‍റുമാർ അറിയിച്ചു.

സെൻട്രൽ അമേരിക്കയിൽ നിന്നും അനധികൃതമായി കുടിയേറിയവരാണ് ഭൂരിപക്ഷവും.ട്രംപ് ഭരണ കൂടത്തിന്‍റെ സീറോ ടോളറൻസ് നയത്തിന്‍റെ ഭാഗമായി അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.കഴിഞ്ഞ ആഴ്ചയിൽ അരിസോണയിൽ 750 അനധികൃത കുടിയേറ്റക്കാരാണു ബോർഡർ സെക്യൂരിറ്റീസിന്‍റെ പിടിയിലായത്. മെക്സിക്കോ - കലിഫോർണിയ അതിർത്തി കടന്നെത്തിയ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. ആറു മുതൽ ഒൻപതു വയസു വരെയുള്ള കുട്ടികളും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ