+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്തോ അമേരിക്കൻ പ്രസ്ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം പ്രൗഢ ഗംഭീരം

ഹൂസ്റ്റൺ ‌: ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം ജനപങ്കാളിത്തം കൊണ്ടും വിശിഷ്ടാത്ഥികളുടെയും സംഘടനകളുടെയും സാന്നിധ്യം കൊണ്ടും പ്രൗഢ ഗംഭീരമായി.
ഇന്തോ അമേരിക്കൻ പ്രസ്ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ  പ്രവർത്തനോദ്ഘാടനം  പ്രൗഢ ഗംഭീരം
ഹൂസ്റ്റൺ ‌: ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്ററിന്‍റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം ജനപങ്കാളിത്തം കൊണ്ടും വിശിഷ്ടാത്ഥികളുടെയും സംഘടനകളുടെയും സാന്നിധ്യം കൊണ്ടും പ്രൗഢ ഗംഭീരമായി.

മാർച്ച് 17 ന് സ്റ്റാഫ്‌ഫോർഡ് കേരളാ ഹൗസിൽ നടന്ന ചടങ്ങിൽ സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ ലിയോനാർഡ് സ്കാർസെല്ല ,സിറ്റി കൗൺസിലർ കെൻ മാത്യു ,ഐഎപിസി ചെയർമാൻ ഡോ .ബാബു സ്റ്റീഫൻ ,ഫോമാ സ്ഥാപക പ്രസിഡന്‍റെ ശശിധരൻ നായർ ,ഫൊക്കാന റീജിയണൽ വൈസ് പ്രസിഡന്‍റ് രഞ്ജിത്ത് പിള്ള, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് എസ്.കെ ചെറിയാൻ, ഓവർസീസ് കോൺഗ്രസ് ടെക്സസ് ചാപ്റ്റർ പ്രസിഡന്‍റ് ജോസഫ് എബ്രഹാം, ഇന്തോ അമേരിക്കൻ നഴ്സസ് അസോസിയേഷൻ പ്രസിഡന്‍റ് അക്കാമ്മ കല്ലേൽ , മലയാളി അസോസിഷേൻ പ്രസിഡന്‍റ് മാർട്ടിൻ ജോൺ, ഐഎപിസി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് ജയിംസ് കൂടൽ ,നാഷണൽ കമ്മിറ്റി ഭാരവാഹികളായ സാബു കുര്യൻ ,ജേക്കബ് കുടശനാട്‌ എന്നിവർ ചേർന്ന് ദീപം തെളിച്ച് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

കോറസ് പീറ്ററുടെ നേതുത്വത്തിൽ ഗായക സംഘം ഇന്തോ- അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. സ്ഥാനം ഒഴിയുന്ന ഐഎപിസി ചാപ്റ്റർ പ്രസിഡന്‍റ് സി.ജി. ഡാനിയേൽ സ്വാഗതം ആശംസിച്ചു. ഐഎപിസി ചാപ്റ്റർ പ്രസിഡന്‍റ് ജയിംസ് കൂടൽ , വൈസ് പ്രസിഡന്‍റ് സുരേഷ് രാമകൃഷ്‌ണൻ ,സെക്രട്ടറി ആൻഡ്രൂസ് ജേക്കബ്, ട്രഷറർ സൈമൺ വാളാച്ചേരിൽ ,ജോയിന്‍റ് സെക്രട്ടറി റെനി കവലയിൽ ,ഉപദേശ സമിതി ചെയർമാൻ ഈശോ ജേക്കബ്,അംഗങ്ങളായ ഡോ. ചന്ദ്രകാന്ത് മിത്തൽ, ജോജി ജോസഫ്, സി.ജി. ഡാനിയേൽ എന്നിവർ ഐഎപിസി നാഷണൽ ചെയർമാൻ ബാബു സ്റ്റീഫന്‍റെ സാന്നിധ്യത്തിൽ സത്യാ പ്രതിഞ്ജ ചെയ്തു സ്ഥാനം ഏറ്റെടുത്തു. ദേശീയ ഭാരവാഹികളായ ജേക്കബ് കുടശനാട്‌ ,സംഗീത ദുവാ ,ബാബു ചാക്കോ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി .

ഫോർട്ട് കൗണ്ടി ജഡ്‌ജ്‌ കെ.പി. ജോർജ് ,ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്‌ജ്‌ ജൂലി മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു. സാമൂഹിക പ്രവർത്തനത്തിനുള്ള അവാർഡ് ഫോമാ ഫൗണ്ടർ പ്രസിഡന്‍റ് ശശിധരൻ നായർക്കും മലയാള സാഹിത്യത്തിനു മികച്ച സംഭാവന നൽകുന്ന റൈറ്റേഴ്‌സ് ഫോറം ,മലയാളം സൊസൈററ്റി ആതുര സേവന രംഗത്ത് ,ഇരുപത്തഞ്ച് വർഷം പൂർത്തികരിച്ച ഇന്തോ അമേരിക്കൻ നഴ്സസ് അസോസിസേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്നീ സംഘടനകൾക്കും മികച്ച് മാധ്യമ പ്രവർത്തകരായ സൈമൺ വളച്ചേരിൽ (നേർകാഴ്ച ) ജോൺ ഡബ്ലു. വർഗീസ് (ദക്ഷിണ റേഡിയോ) ,ജോർജ് (ഏഷ്യ നെറ്റ്) ,ജോർജ് പോൾ (ഫ്ലവർ ടി വി),അലക്സാണ്ടർ തോമസ് (പ്രവാസി ), സുരേഷ് രാമകൃഷ്ണൻ (നേർകാഴ്ച്ച ),കോശി തോമസ് (വോയിസ് ഓഫ് ഏഷ്യ ) എന്നിവർക്ക് അവാർഡ് നൽകിയും ആദരിച്ചു.

ഫൊക്കാന മുൻ പ്രസിഡന്‍റ് ജി.കെ. പിള്ള , ബേബി മണക്കുന്നേൽ ,മാധ്യമപ്രവർത്തകരായ ജീമോൻ റാന്നി, ബ്ലെസൺ ഹൂസ്റ്റൺ ,മലയാളം സൊസൈറ്റി പ്രസിഡന്‍റ് ജോർജ് മണ്ണിക്കരോട്ട് , റൈറ്റേഴ്‌സ് ഫോറം മുൻ പ്രസിഡന്‍റ് എ.സി. ജോർജ് , ഫാ. തോമസ്‌ അമ്പലവിളയിൽ , ഫൊക്കാന ചാരിറ്റി ചെയർമാൻ എബ്രഹാം ഈപ്പൻ ,ജോർജ് ഏബ്രഹാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിനോടനുബന്ധിച്ചു ലക്ഷ്മി പീറ്റർ, കോറസ്‌ പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ
സംഗീത -നൃത്ത നിശയും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ആൻഡ്രുസ് ജേക്കബ് നന്ദി പറഞ്ഞു. മഞ്ജു സുനിൽ അവതാരകയായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ