+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഫഹാഹീൽ ഷിഫ അൽ‌ ജസീറ ക്ലിനിക്കിന്‍റെ സഹകരണത്തോടെ വഫ്രയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യസേവന
കല കുവൈറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഫഹാഹീൽ ഷിഫ അൽ‌ ജസീറ ക്ലിനിക്കിന്‍റെ സഹകരണത്തോടെ വഫ്രയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ആരോഗ്യസേവന രംഗത്ത് പരിമിതികൾ അനുഭവപ്പെടുന്ന വഫ്ര മേഖലയിൽ സംഘടിപ്പിച്ച ക്യാന്പിൽ വിവിധ രാജ്യക്കാരയ നിരവധി ആളുകൾ പങ്കെടുത്തു. രണ്ട് ഡോക്ടർമാരും 9 പാരാമെഡിക്കൽ ജീവനക്കാരുടേയും നേതൃത്വത്തിൽ ബ്ലഡ് പ്രഷർ, ഷുഗർ, ഇസിജി തുടങ്ങിയ പരിശോധനകളും ക്യാന്പിൽ ലഭ്യമാക്കിയിരുന്നു.

രാവിലെ 8 ന് ആരംഭിച്ച ക്യാന്പ് വൈസ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഷിഫ അൽ ജസീറ മെഡിക്കൽ സെന്‍റർ ജനറൽ മാനേജർ റിസ്വാൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി. ഹനീഫ്, സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, കേന്ദ്രകമ്മിറ്റി അംഗം വിവി രംഗൻ, മേഖല കമ്മിറ്റി അംഗങ്ങളായ പ്രസീദ് കരുണാകരൻ, ബിജോയി, ജയകുമാർ സഹദേവൻ, അരവിന്ദ് കൃഷ്ണൻ കുട്ടി, സ്റ്റാലിൻ, മുൻ‌ഭാരവാഹി സി‌.എസ്. സുഗതകുമാർ, വഫ്ര യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. വഫ്ര യൂണിറ്റ് കൺ‌വീനർ ധനീഷ് കുമാർ സ്വാഗതവും യൂണിറ്റ് എക്സിക്യുട്ടീവ് അംഗം മധു വിജയൻ നന്ദിയും പറഞ്ഞു.

വഫ്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 150 ഓളം ആളുകൾ ക്യാന്പിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ