+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹി നജഫ് ഗഡ്‌ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ

ന്യൂഡൽഹി : ഡൽഹി നജഫ് ഗഡ്‌ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നാളെ നടക്കും. രാവിലെ 5:30നും 5:50നും മദ്ധ്യേ കുംഭരാശി മുഹൂർത്തത്തിൽ വാദ്യമേളങ്ങളുടെയും വേദഘോഷങ്ങളുടെയും അകമ്പടിയോടെ
ഡൽഹി നജഫ് ഗഡ്‌ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ
ന്യൂഡൽഹി : ഡൽഹി നജഫ് ഗഡ്‌ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നാളെ നടക്കും. രാവിലെ 5:30-നും 5:50-നും മദ്ധ്യേ കുംഭരാശി മുഹൂർത്തത്തിൽ വാദ്യമേളങ്ങളുടെയും വേദഘോഷങ്ങളുടെയും അകമ്പടിയോടെ ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്‍റെ മുഖ്യ കാർമികത്വത്തിലാവും പ്രതിഷ്‌ഠ.

പ്രതിഷ്‌ഠാ കർമത്തിനു മുന്നോടിയായി പഞ്ചലോഹ വിഗ്രഹവും മറ്റു ഉപദേവതാ വിഗ്രഹങ്ങളും ജലാധിവാസത്തിനായി ഇന്നലെ ഒരുക്കിയിരുന്നു. മേൽശാന്തി നിഖിൽ പ്രകാശ്, ശശികുമാർ നമ്പൂതിരി തുടങ്ങിയവർ പരികർമ്മികളാകും.

ചോറ്റാനിക്കരയമ്മയുടെ പ്രതിഷ്ഠക്കു ശേഷം ക്ഷേത്രത്തിൽ നടക്കുന്ന ആദ്യത്തെ പൊങ്കാലയാണ് മാർച്ച് 24 ന് (ഞായർ) നടക്കുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണത്തെ പൊങ്കാല മഹോത്സവത്തിനുണ്ട്. രാവിലെ 4:30-ന് നിർമാല്യ ദർശനത്തിനുശേഷം മഹാ ഗണപതി ഹോമത്തോടെ ഉത്സവത്തിനു തുടക്കമിടും. രാവിലെ 6.30-ന് ഹസ്‌ത്സാൽ ബാലഗോകുലത്തിന്‍റെ ഭജന. 8 ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. 8.30-ന് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം. 9-ന് ഡൽഹി ശരണതീർത്ഥം ഓർക്കസ്‌ട്രാ അവതരിപ്പിക്കുന്ന ഭക്തി ഗാനസുധ, പൊങ്കാലക്കലങ്ങളില്‍ തീര്‍ത്ഥം തളിക്കല്‍, ഉച്ചപൂജ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയാണ് പ്രധാനമായുള്ളത്.

ഡല്‍ഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാര്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം പൊങ്കലകളും മറ്റു പൂജകളും ബുക്ക്‌ ചെയ്യുവാനുള്ള കൂപ്പണൂകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോഓർഡിനേറ്റർമാരിൽ നിന്നും ലഭിക്കും. പൊങ്കാല ദിവസം പൊങ്കാല കൂപ്പണുകൾക്കും മറ്റുമായി പ്രത്യേക കൗണ്ടറുകളും സജ്ജമാകുമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങള്‍ക്ക് 9354984525, 8800552070 .

റിപ്പോർട്ട്: പി.എൻ. ഷാജി