+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബഹറിനിൽ ആർഎസ് സി അഭിപ്രായ സംഗമങ്ങൾക്ക് തുടക്കമായി

‌മനാമ: പ്രവാസി സമൂഹത്തിന്‍റെ ന്യായമായ ആവശ്യങ്ങളെ മുൻനിർത്തിയുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനകീയമായി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി 'കേരള നവോത്ഥാനം പ്രവാസികൾ പങ്ക് ചോദിക്കുന്നു ' എന്ന പ്രമേയ
ബഹറിനിൽ ആർഎസ് സി അഭിപ്രായ സംഗമങ്ങൾക്ക് തുടക്കമായി
‌മനാമ: പ്രവാസി സമൂഹത്തിന്‍റെ ന്യായമായ ആവശ്യങ്ങളെ മുൻനിർത്തിയുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനകീയമായി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി 'കേരള നവോത്ഥാനം പ്രവാസികൾ പങ്ക് ചോദിക്കുന്നു ' എന്ന പ്രമേയത്തിൽ റിസാല സ്റ്റഡി സർക്കിൾ (ആർ.എസ് സി) ഗൾഫിൽ ആയിരം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന അഭിപ്രായ സംഗമങ്ങൾക്ക് ബഹറിനിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ തുടക്കമായി.

ആധുനിക കേരളത്തിന്‍റെ സമഗ്രപുരോഗതിയിൽ നിർണായക പങ്ക് വഹിച്ച പ്രവാസികൾക്ക് അവരുടേതായ ഇടം വകവച്ചു നൽകുന്നതിന് സജീവമായ ഇടപെടലുകൾ ആവശ്യമാണെന്ന് സിത്രയിൽ നടന്ന സംഗമം അഭിപ്രായപ്പെട്ടു.

മുനീർ സഖാഫി ചേകനൂരിന്‍റെ അദ്ധ്യക്ഷതയിൽ നാഷനൽ ജനറൽ കൺവീനർ മുഹമ്മദ് വി.പി.കെ. ഉദ്ഘാടനം ചെയ്തു. ഫൈസൽ.ചെറുവണ്ണൂർ, അബ്ദുറഷീദ് സഖാഫി, ഹബീബ് ഹരിപ്പാട്, ആരിഫ് എളമരം, നഹാസ് , വാരിസ് ,സലാഹുദ്ദീൻ അയ്യൂബി എന്നിവർ നേതൃത്വം നൽകി.

ഖമീസ് കോൺഫ്രൻസ് ഹാളിൽ നടന്ന അഭിപ്രായ സംഗമം ഹംസ ഖാലിദ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫി ഉദ്ഘാടനം ചെയ്തു. നവാസ് പാവണ്ടൂർ, അശ്റഫ് മങ്കര, ബഷീർ മാസ്റ്റർ ക്ലാരി, ഡോക്ടർ നൗഫൽ ,ഷുക്കൂർ, ശമീർ അഡ്വക്കറ്റ് ഷബീറലി എന്നിവർ സംബന്ധിച്ചു.

മുഹറഖ് വിസ്ഡം സെന്‍ററിൽ നടന്ന സംഗമത്തിന് നജ്മുദ്ദീൻ പഴമള്ളൂർ, ഷഹീൻ അഴിയൂർ, റഷീദ് തെന്നല, ജാഫർ പട്ടാമ്പി, ഷബീർ മുസല്യാർ , മുഹമ്മദലി നേതൃത്വം നൽകി.

സൽമാബാദ് സുന്നി സെന്‍ററിൽ ഖാലിദ് സഖാഫിയുടെ അധ്യക്ഷതയിൽ ഐസി എഫ്. സെൻട്രൽ സെക്രട്ടറി റഫീക്ക് മാസ്റ്റർ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു.അബ്ദുൾ സലാം കോട്ടക്കൽ , മൻസൂർ ചെമ്പ്ര, ശുക്കൂർ വലിയ കത്ത് സംബന്ധിച്ചു.