+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗള്‍ഫ് സത്യധാര അത്തിപ്പറ്റ ഉസ്താദ് ഓര്‍മപ്പതിപ്പ് പുറത്തിറക്കി

മനാമ: സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (എസ്കെഎസ്എസ്എഫ്) മുഖപത്രമായ ഗള്‍ഫ് സത്യധാരയുടെ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ഓര്‍മപതിപ്പിന്‍റെ കോപ്പികൾ ബഹറിനില്‍ പുറത്തിറക്കി.മനാമയിലെ സമസ്ത ആസ്ഥാനത
ഗള്‍ഫ് സത്യധാര അത്തിപ്പറ്റ ഉസ്താദ് ഓര്‍മപ്പതിപ്പ്   പുറത്തിറക്കി
മനാമ: സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (എസ്കെഎസ്എസ്എഫ്) മുഖപത്രമായ ഗള്‍ഫ് സത്യധാരയുടെ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ഓര്‍മപതിപ്പിന്‍റെ കോപ്പികൾ ബഹറിനില്‍ പുറത്തിറക്കി.

മനാമയിലെ സമസ്ത ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സമസ്ത ബഹറിന്‍ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, മുഹമ്മദ് ഹാജി ഗോൾഡൻ കൈറ്റിന് കോപ്പി കൈമാറിയാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്.

മൂന്നു പതിറ്റാണ്ടു കാലം യുഎഇയിലെ അല്‍ഐന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അത്തിപ്പറ്റ ഉസ്താദിന്‍റെ പ്രവാസകാല അനുഭവങ്ങളും കൂടെ പ്രവര്‍ത്തിച്ചവരുടെയും കുടുംബാംഗങ്ങളുടെയും അനുഭവങ്ങളുള്‍പ്പെടുത്തിയ സമഗ്രമായ ഓര്‍മപതിപ്പാണ് ഗള്‍ഫ് സത്യധാര പുറത്തിറക്കിയിരിക്കുന്നതെന്നും പ്രവാസ ലോകത്തെ വിശ്വാസികള്‍ കോപ്പികള്‍ കൈവശപ്പെടുത്തി അത്തിപ്പറ്റ ഉസ്താദിനെ കൂടുതലറിയാനും ജീവിതത്തില്‍ നല്ല പരിവര്‍ത്തനങ്ങള്‍ക്ക് പരിശ്രമിക്കാനും തയാറാവണമെന്ന് ഗള്‍ഫ് സത്യധാരാ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.

മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്തും സമസ്തയുടെ വിവിധ ഏരിയ കേന്ദ്രങ്ങളിലും ഇപ്പോള്‍ കോപ്പികള്‍ ലഭ്യമാണ്.

വിവരങ്ങൾക്ക്: +973-36063412, 33832786.