+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മനാമയിൽ ഡോ. വി.പി. ഗംഗാധരന്‍റെ ക്ലാസും അഭിമുഖവും മാർച്ച് 22 ന്

മനാമ: കാൻസർ കെയർ ഗ്രൂപ്പിന്‍റെ നാലാം വാർഷികത്തിന്‍റെ ഭാഗമായി പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരന്‍റെ ക്ലാസും തുടർന്ന് അഭിമുഖവും സംഘടിപ്പിക്കുന്നു. മാർച്ച് 22 ന് (വെള്ളി) ബഹറിൻ കേരളീയ സമ
മനാമയിൽ ഡോ. വി.പി. ഗംഗാധരന്‍റെ ക്ലാസും അഭിമുഖവും  മാർച്ച് 22 ന്
മനാമ: കാൻസർ കെയർ ഗ്രൂപ്പിന്‍റെ നാലാം വാർഷികത്തിന്‍റെ ഭാഗമായി പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരന്‍റെ ക്ലാസും തുടർന്ന് അഭിമുഖവും സംഘടിപ്പിക്കുന്നു. മാർച്ച് 22 ന് (വെള്ളി) ബഹറിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വൈകുന്നേരം 6 :30 നാണ് പരിപാടി.

കാൻസർ രംഗത്തെ ന്യൂതന ചികിത്സ, പ്രതിരോധ മാർഗങ്ങൾ ഉൾപ്പെടുന്ന പ്രസന്‍റേഷനോട് കൂടിയുള്ള ക്ലാസിനുശേഷം ഉച്ചകഴിഞ്ഞു 2 മുതൽ 6 വരെ ഡോ. ഗംഗാധരൻ രോഗികളെ പരിശോധിക്കും. കാൻസർ രോഗികൾക്കും കാൻസർ സംബന്ധമായി റിപ്പോർട്ട് സഹിതം വരുന്ന ബന്ധുക്കൾക്കും മാത്രമായിരിക്കും സൗജന്യ മെഡിക്കൽ പരിശോധന. ഇതിനായി ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി.സലിം (33750999), ട്രഷറർ സുധീർ തിരുനിലത്ത് (39461746), ഹോസ്പിറ്റൽ വിസിറ്റ് കൺവീനർ ജോർജ് കെ. മാത്യു (33093409) രജിസ്‌ട്രേഷൻ ഇൻചാർജ് അബ്ദുൽ സഹീർ (33197315) എന്നിവർക്ക് വാട്സ്ആപ്പ് മെസേജിലൂടെയോ, cancercarebahrain@gmail എന്ന ഇമെയിൽ വിലാസത്തിലോ പേരും പ്രധാന റിപ്പോർട്ടും അയച്ചു രജിസ്റ്റർ ചെയ്യണമെന്ന് കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്‍റ് ഡോ. പി.വി. ചെറിയാൻ അറിയിച്ചു.

റിപ്പോർട്ട്:സുനിൽ തോമസ്