+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ ആയിരങ്ങൾ പങ്കെടുത്ത "സെന്‍റ് പാട്രിക് ഡേ'

ഡാളസ് : "സെന്‍റ് പാട്രിക് ഡേ' യോടനുബന്ധിച്ച് മാര്‍ച്ച് 16 ന് ഡാളസില്‍ പതിനായിരങ്ങള്‍ അണിനിരന്ന പരേഡ് പങ്കെടുത്തവര്‍ക്കും കാണികള്‍ക്കും ഒരേ പോലെ ആവേശം പകര്‍ന്നു.രാവിലെ ഗ്രീന്‍വില്‍ അവന്യൂവില്‍ നിന്
ഡാളസിൽ ആയിരങ്ങൾ പങ്കെടുത്ത
ഡാളസ് : "സെന്‍റ് പാട്രിക് ഡേ' യോടനുബന്ധിച്ച് മാര്‍ച്ച് 16 ന് ഡാളസില്‍ പതിനായിരങ്ങള്‍ അണിനിരന്ന പരേഡ് പങ്കെടുത്തവര്‍ക്കും കാണികള്‍ക്കും ഒരേ പോലെ ആവേശം പകര്‍ന്നു.

രാവിലെ ഗ്രീന്‍വില്‍ അവന്യൂവില്‍ നിന്നും പുറപ്പെട്ടു രണ്ടു മൈല്‍ ദൂരം പിന്നിട്ട പരേഡില്‍ നിരവധി ഫ്‌ളോട്ടുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.നീല തൊപ്പിയും നീല വസ്ത്രങ്ങളും പച്ച വസ്ത്രങ്ങളും ധരിച്ചു നൃത്ത ചുവടുകളോടെ നീങ്ങിയ പരേഡ് റോഡിനിരുവശവും നിന്നിരുന്ന കാണികള്‍ക്ക് ഏറെ കൗതുകകരമായി. ഫയര്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ കണക്കനുസരിച്ചു ഒരു ലക്ഷം പേരെങ്കിലും പരേഡില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരേഡ് കടന്നുപോയ റോഡുകളില്‍ വാഹനഗതാഗതം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണത്തെ പരേഡില്‍ യുവജനങ്ങളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

എഡി 385-460 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സെന്‍റ് പാട്രിക്കിന്‍റെ മരണ ദിവസമാണ് സെന്‍റ് പാട്രിക് ഡെയായി ആചരിച്ചുവരുന്നത്. എയര്‍ലന്‍സില്‍ ക്രിസതുമതം ആരംഭിച്ചതിന്‍റെ ഓര്‍മ്മ കൂടിയാണ് സെന്‍റ് പാട്രിക് ഡെ. ഐറിഷ് ജനത ഏതെല്ലാം രാജ്യങ്ങളിലുണ്ടോ അവിടെയെല്ലാം സെന്‍റ് പാട്രിക് ഡെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 17-ാം നൂറ്റാണ്ടിലായിരുന്നു. ഇതിന് തുടക്കം കുറിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ