+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭരതം ജീവകാരുണ്യ നൃത്ത സന്ധ്യ മാർച്ച് 30 ന്

ഫിലഡൽഫിയ: പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ നിമ്മിദാസ് നേതൃത്വം നൽകുന്ന ഭരതം ഡാൻസ് അക്കാദമിയുടെ 21ാം വാർഷികം ജീവകാരുണ്യ സന്ധ്യയായി ആഘോഷിക്കുന്നു. മാർച്ച് 30 ന് (ശനി) ഉച്ചകഴിഞ്ഞു 3 മുതൽ രാത
ഭരതം ജീവകാരുണ്യ നൃത്ത സന്ധ്യ മാർച്ച് 30 ന്
ഫിലഡൽഫിയ: പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ നിമ്മിദാസ് നേതൃത്വം നൽകുന്ന ഭരതം ഡാൻസ് അക്കാദമിയുടെ 21-ാം വാർഷികം ജീവകാരുണ്യ സന്ധ്യയായി ആഘോഷിക്കുന്നു. മാർച്ച് 30 ന് (ശനി) ഉച്ചകഴിഞ്ഞു 3 മുതൽ രാത്രി 9 വരെ ഫിലഡൽഫിയ ക്ലീൻ ലൈഫ് തീയേറ്ററി (10100 Jamison Ave, Philadelphia, PA 19116) ലാണ് ജീവകാരുണ്യ വിഭവ സമാഹരണ ദൗത്യത്തോടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

നിമ്മി ദാസിന്‍റെ ശിഷ്യനിര ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന ഭരത നാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസുകൾ, ഗാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി കലായിനങ്ങളുടെ നദീ പ്രവാഹങ്ങളാകും ഭരതം ഡാൻസ് അക്കാദമിയുടെ 21-ാം വാർഷികം.

ഭരതമുനിയുടെ നാട്യ ശാസ്ത്രതത്വ പാഠ്യോത്സുകയായ് നിമ്മി ദാസ് പുലർത്തുന്ന നൃത്തോപാസന കഴിഞ്ഞ 21 വർഷങ്ങളായി ഫിലഡൽഫിയ കേന്ദ്രീകരിച്ച് വലിയൊ ശിഷ്യസന്പത്തിനെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ജൂലൈ ആറിന് (ശനി) വൈകുന്നേരം 3 മുതൽ 9 വരെ ഫിലഡൽഫിയ ക്ലീൻ ലൈഫ് തീയേറ്ററിൽ ഭരതം ഡാൻസ് അക്കാദമിയുടെ രണ്ടാംഘട്ട നൃത്താർച്ചനയുണ്ട്. അർബുദരോഗ നിരാലംബർക്ക് സാന്ത്വനമാകുന്ന കാൻസർ അവയർനസ് പരിപാടി ആയിട്ടാണ് രണ്ടാം ഘട്ട നൃത്താർച്ചന ഭരതം ഡാൻസ് അക്കാദമി രൂപകല്പന ചെയ്യുന്നത്.

റിപ്പോർട്ട്: ജോർജ് നടവയൽ