മനാമ: ന്യൂനപക്ഷ വിരുദ്ധ സമീപനത്തിൽ ബിജെപിയും സിപിഎമ്മും സമാസമമാണെന്ന് മുസ്ലിം യൂത്ത് ലീഗ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അഭിപ്രായപ്പെട്ടു. ബഹ്റിൻ കെഎംസിസി മനാമയിൽ സംഘടിപ്പിച്ച മുസ്ലിം ലീഗ് എഴുപത്തിയൊന്നാം വാർഷികാഘോഷ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീഅത്ത് റൂളുമായി ബന്ധപ്പെട്ട് സമസ്തയുൾപ്പെടെയുള്ള മത സംഘടനകൾ തിരുവനന്തപുരത്ത് യോഗം ചേർന്ന് സർക്കാരിനു സമർപ്പിച്ച ഭേദഗതികൾ നടപ്പിലാക്കാതെ, ന്യൂനപക്ഷ മന്ത്രിയായ കെ.ടി. ജലീൽ തെരഞ്ഞെടുപ്പ് വേളയിൽ സമസ്ത നേതാക്കളെ സന്ദർശിച്ചു ഫേസ്ബുക് പ്രചരണം നടത്തുന്നത് കാപട്യമാണെന്നും പി.കെ ഫിറോസ് ആരോപിച്ചു.
മനാമ സാൻ റോക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനം സി.കെ അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീൽ അധ്യക്ഷം വഹിച്ചു. കഐംസിസി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു. ബഹ്റൈൻ സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ പ്രാർഥന നടത്തി, കുട്ടൂസ മുണ്ടേരി, ഹബീബ് റഹ്മാൻ, എം.എക്സ്.ജലീൽ, രാജു കല്ലുംപുറം എന്നിവർ ആശംസകൾ നേർന്നു.
ബഹ്റൈനിലെ മത സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരായ ബിനു കുന്ദംദാനം, റോയ്, നജീബ് കടലായി, ജമാൽ കുറ്റികാട്ടിൽ സൽമാനുൽ ഫാരിസ്, കുഞ്ഞഹമ്മദ് ഹാജി, എസ്.എം അ. വാഹിദ്, ജാവേദ് വക്കം , വി. എച്. അബ്ദുള്ള , സൈഫുള്ള ഖാസിം എന്നിവർ പങ്കെടുത്തു.സംസ്ഥാന ഭാരവാഹികളായ ഷാഫി പാറക്കട്ടെ, ഗഫൂർ കൈപ്പമംഗലം, പി.വി.സിദ്ധീഖ്, കെ.കെ.സി. മുനീർമൊയ്തീൻ കുട്ടി എന്നിവർ പരിപാടികൾ ക്കു നേതൃത്വം നൽകി.ഇസ്ഹാഖ് പി.കെ.ഖിറാഅത്ത് നടത്തി, ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ദിൻ വെള്ളികുളങ്ങര സ്വാഗതവും സെക്രട്ടറി കെ.പി മുസ്തഫ നന്ദിയും പറഞ്ഞു.