+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അതിർത്തി മതിലിനെതിരെയുള്ള സെനറ്റിന്‍റെ പ്രമേയം ട്രംപ് വീറ്റോ ചെയ്തു

വാഷിംഗ്ടണ്‍ ഡിസി: മെക്‌സിക്കോ യുഎസ് അതിർത്തിയിലൂടെ അനധികൃത കുടിയേറ്റക്കാര്‍ പ്രവേശിക്കുന്നത് തടയുന്നതിനായി അതിര്‍ത്തി മതില്‍ പണിയണമെന്ന ട്രംപിന്‍റെ തീരുമാനം സെനറ്റില്‍ പരാജയപ്പെട്ടതോടെ അടുത്ത നടപടിയാ
അതിർത്തി മതിലിനെതിരെയുള്ള സെനറ്റിന്‍റെ  പ്രമേയം  ട്രംപ് വീറ്റോ ചെയ്തു
വാഷിംഗ്ടണ്‍ ഡിസി: മെക്‌സിക്കോ- യുഎസ് അതിർത്തിയിലൂടെ അനധികൃത കുടിയേറ്റക്കാര്‍ പ്രവേശിക്കുന്നത് തടയുന്നതിനായി അതിര്‍ത്തി മതില്‍ പണിയണമെന്ന ട്രംപിന്‍റെ തീരുമാനം സെനറ്റില്‍ പരാജയപ്പെട്ടതോടെ അടുത്ത നടപടിയായി ഈ പ്രമേയത്തെ വീറ്റൊ ചെയ്യുന്ന ഉത്തരവില്‍ ട്രംപ് ഒപ്പു വച്ചു.

പ്രമേയം പാസാക്കുന്നത് സെനറ്റിന്‍റെ അധികാരമാണെങ്കില്‍ വീറ്റൊ ചെയ്യുന്നത് പ്രസിഡന്‍റിന്‍റെ അധികാരമാണെന്നും ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

അതിര്‍ത്തിയിലെ നില അതീവ ഗുരുതരമാണ്. രാജ്യത്തിന്‍റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്. അതു ഞാന്‍ നിറവേറ്റുക തന്നെ ചെയ്യും - ട്രംപ് വ്യക്തമാക്കി. പ്രസിഡന്‍റിന്‍റെ വീറ്റൊയെ ഡമോക്രാറ്റുകള്‍ അപലപിച്ചു. യുഎസ് ഹൗസ്, സെനറ്റും നിരാകരിച്ച അതിര്‍ത്തി മതിലെന്ന ആശയം അനര്‍ഹമായ അധികാരമുപയോഗിച്ചു വീറ്റൊ ചെയ്ത പ്രസിഡന്‍റിന്‍റെ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് സ്പീക്കര്‍ നാന്‍സി പെളോസി മുന്നറിയിപ്പു നല്‍കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ