+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂജേഴ്‌സിയില്‍ ചീട്ടുകളി മത്സരം മേയ് 18ന്

ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെഎഫ് സോമര്‍സെറ്റ്, അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന
ന്യൂജേഴ്‌സിയില്‍   ചീട്ടുകളി മത്സരം മേയ് 18ന്
ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെഎഫ് സോമര്‍സെറ്റ്, അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരം മേയ് 18 ന് (ശനി) ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് ഫെല്ലോഷിപ് ഹാളില്‍ നടത്തുന്നു.


രാവിലെ 8 മുതല്‍ രാത്രി 11 വരെ സോമര്‍സെറ്റ് ഫെല്ലോഷിപ് ഹാളില്‍ (508 Elizabeth Avenue, Somerset, New Jersey 08873 ) ആണ് മത്സരങ്ങൾ. രജിസ്‌ട്രേഷന്‍ 8 ന് ആരംഭിക്കും.

56 കളി മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും കാഷ് അവാര്‍ഡും ($ 1000, $750, $500), 28 കളി മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമിനു ട്രോഫിയും കാഷ് അവാര്‍ഡും ($500, $ 300 ) ലഭിക്കും.

ബുദ്ധിയും തന്ത്രവും ഭാഗ്യവും മാറ്റുരക്കുന്ന ഈ ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മേയ് 11 നു മുമ്പായി 56 ഗെയിമിന് 75 ഡോളറും, 28 ഗെയിമിന് 30 ഡോളര്‍ വീതവും (ഓരോ കളിക്കാരനും) രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.

വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വികസിപ്പിക്കുക, അതുവഴി പൊതുവായ വിഷയങ്ങളിലുള്ള കൂട്ടായ ആശയവിനിമയം സാധ്യമാക്കുക തുടങ്ങിയവയാണ് മത്സരങ്ങളിലൂടെ ജെ.എഫ് ലക്ഷ്യമിടുന്നത്.

മത്സരത്തിൽ അമേരിക്കയിൽ 18 വയസിനു മുകളിലുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ഥികള്‍ക്ക് ബ്രേക്ഫാസ്‌റ്, ലഞ്ചു, ഡിന്നര്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ജോസഫ് ചാമക്കാല 7328615052, സണ്ണി വാളിയപ്ലാക്കല്‍ 9089663701

രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://tinyurl.coms/yro56-2019

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം