+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎൻഎഐ സ്പ്രീംഗ് കോൺഫറൻസ് മാർച്ച് 23 ന്

ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തിൽ നഴ്സുമാർക്കായി സ്പ്രിംഗ് കോൺഫറൻസ് എന്ന പേരിൽ ഒരു കോൺ‌ഫറൻസ് സംഘടിപ്പിക്കുന്നു. മാർച്ച് 23 (ശനി) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ
ഐഎൻഎഐ  സ്പ്രീംഗ് കോൺഫറൻസ്  മാർച്ച് 23 ന്
ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തിൽ നഴ്സുമാർക്കായി സ്പ്രിംഗ് കോൺഫറൻസ് എന്ന പേരിൽ ഒരു കോൺ‌ഫറൻസ് സംഘടിപ്പിക്കുന്നു. മാർച്ച് 23 (ശനി) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ അമി ഹെൽത്ത് പ്രസൻസ് ഹോളി ഫാമിലി മെഡിക്കൽ സെന്‍ററിൽ നടക്കുന്ന സെമിനാറിൽ ഹെൽത്ത് പോളിസി അപ്ഡേറ്റിനെ കേന്ദ്രീകരിച്ചുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യുക.

അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഇല്ലിനോയി എക്സിക്യൂട്ടീവ് ഡയറക്ടർ സൂസൻ സ് വാർട്ട് സെമിനാറിന് നേതൃത്വം നൽകും. ഡോ. ആനി ഏബ്രഹാം, തങ്കമ്മ കുര്യാക്കോസ്, ഡോ. ജൂബി വെളിയത്തുമാലിൽ, റാണി കാപ്പൻ, ലിന്‍റ മിധുൻ, നാന്‍റ സ്റ്റൗറ്റ്, മിനി ജോൺസൻ, ചാരി വെണ്ടന്നൂർ എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നയിക്കും.

ഐഎൻഎ എഡ്യൂക്കേഷണൽ ചെയർമാൻ ഡോ. സൂസൻ മാത്യുവും എപിഎൻ ചെയറായ ഡോ. റജീന ഫ്രാൻസീസുമാണ് നഴ്സിസിന് തുടർ വിദ്യാഭ്യാസത്തിന് ഉതകുന്ന 5 സിഇ ലഭിക്കുന്ന കോൺഫറൻസ് കോഓർഡിനേറ്റ് ചെയ്യുന്നത്.

ഐഎൻഎ മെംബേഴ്സിന് 15 ഡോളറും അംഗങ്ങളല്ലാത്തവർക്ക് 20 ഡോളറുമാണ് രജിസ്ട്രേഷൻ ഫീസ്. ഷിക്കാഗോയിലെ എല്ലാ നഴ്സുമാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്‍റ് ഡോ. ആനി ഏബ്രഹാം അറിയിച്ചു.

റിപ്പോർട്ട്: ജൂബി വള്ളിക്കളം