ഗാൽവസ്റ്റണ്‍ (ടെക്സസ്): വീട്ടിൽ വളർത്തുന്ന മൂന്നു നായ്ക്കളുടെ ആക്രമണത്തിൽ ടെക്സസ് ഗാൽവസ്റ്റണ്‍ കൗണ്ടിയിൽ 53 കാരൻ കൊല്ലപ്പെട്ടു. മാർച്ച് 13 ബുധനാഴ്ചയായിരുന്നു സംഭവമെന്ന് കൗണ്ടി ഷെറിഫ് ഹെൻട്രി അറിയിച്ചു.
സാന്റാഫി ഹൈലാന്റ് റോഡ് 5600 ബ്ലോക്കിലെ ഒരു കുടുംബാംഗത്തിന്റെ വസതിയിൽ വച്ചായിരുന്നു അന്‍പത്തി മൂന്നുകാരനെ മൂന്ന് നായ്ക്കൾ ചേർന്ന് ആക്രമിച്ചത്. സംഭവം കണ്ടു നിന്ന കുടുംബാംഗം ഓടി സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യഥാർഥ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അറിയാനാകു എന്ന് ഓഫിസർ പറഞ്ഞു.
മൂന്നു നായ്ക്കളെയും ടെക്സസ് സിറ്റി എആർ ഷെൽട്ടറിലേക്ക് മാറ്റി. നായ്ക്കളെ പ്രകോപിച്ചതെന്തെന്ന് കണ്ടെത്തണമെന്നും ഉടമസ്ഥനെതിരെ കേസെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കൗണ്ടി ഓഫിസർ അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ