+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ൻ ഫ്രാ​ൻ​സി​സ്കോ സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

സാ​ൻ ഫ്രാ​ൻ​സി​ക്സോ/​കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക ച​ർ​ച്ച് ഓ​ഫ് സാ​ൻ ഫ്രാ​ൻ​സി​സ്കോ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ഘ
സാ​ൻ ഫ്രാ​ൻ​സി​സ്കോ സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
സാ​ൻ ഫ്രാ​ൻ​സി​ക്സോ/​കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക ച​ർ​ച്ച് ഓ​ഫ് സാ​ൻ ഫ്രാ​ൻ​സി​സ്കോ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ദേ​വാ​ല​യ അ​ൾ​ത്താ​ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ച്ചു ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ (സോ​ണി​യ​ച്ച​ൻ) നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘ​ട​നം ചെ​യ്തു. കൈ​ക്കാ​ര​ൻ​മാ​രാ​യ ബാ​ബു തോ​മ​സ്, ഋ​ഷി മാ​ത്യു, ജെ​ഫ്രീ ജോ​ർ​ജ്, പ്ര​വീ​ണ്‍ മാ​ത്യു, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സ​ജ​ൻ മൂ​ല​പ്ലാ​ക്ക​ൽ, കോ​ർ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​സോ​ണി​യ മാ​ത്യു , ജോ​ണ്‍ പു​ലി​ക്കോ​ട്ടി​ൽ, ജെ​റി​ൻ തോ​മ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ആ​ത്മീ​യ​വ​യും ഭൗ​തീ​ക​വു​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​ന്ന പ​ത്തു​മാ​സം നീ​ണ്ട ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ക​മ്മി​റ്റി രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സ​ജ​ൻ മൂ​ല​പ്ലാ​ക്ക​ൽ ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ട​വ​ക​യു​ടെ തു​ട​ക്കം മു​ത​ൽ സേ​വ​നം അ​നു​ഷ്ടി​ച്ച ഫാ. ​ജി​മ്മി തൊ​ട്ട​പ്പ​ള്ളി​ൽ, ഫാ. ​കു​രി​യ​ൻ നെ​ടു​വേ​ലി ചാ​ലു​ങ്ക​ൽ, ഫാ. ​ജോ​ജി ക​ണി​യാം​പ​ടി , ഫാ. ​റോ​യ് കാ​ലാ​യി​ൽ, ഫാ. ​മാ​ത്യു മു​ഞ്ഞ​നാ​ട്ട് എ​ന്നീ വി​കാ​രി​മാ​രു​ടെ​യും, കൈ​ക്കാ​ര​ൻ മാ​രു​ടെ​യും ക​മ്മി​റ്റി​ക്കാ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു.

പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യി​ൽ (Ofm Cap) ന​യി​ക്കു​ന്ന പ്ര​ത്യേ​ക ഇ​ട​വ​ക ധ്യാ​നം, വ​ച​ന പേ​ട​ക പ്ര​യാ​ണം, വീ​ട് വെ​ഞ്ചി​രി​പ്പ് , പ​ന്ത്ര​ണ്ടു മ​ണി​ക്കൂ​ർ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ഉ​പ​വാ​സ പ്രാ​ർ​ത്ഥ​ന​ക​ൾ, ഇ​ട​വ​ക നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ​നാ​ട് സ​ന്ദ​ർ​ശ​നം എ​ന്നി​വ​യോ​ടൊ​പ്പം വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, ഫു​ഡ് ഫെ​സ്റ്റി​വ​ൽ, ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം, ബൈ​ബി​ൾ ക്വി​സ്, ഡി​ബേ​റ്റ് മ​ത്സ​രം തു​ട​ങ്ങി​യ​വ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട് .

ന​വം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നു​ദേ​ശി​ക്കു​ന്ന ആ​ഘോ​ഷ ച​ട​ങ്ങു​ക​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഷി​ക്കാ​ഗോ രൂ​പ​ത മെ​ത്രാ​ൻ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റും ഫാ​മി​ലി ഡ​യ​റ​ക്ട​റി​യും ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യും. കൈ​ക്കാ​ര​നും ക​മ്മി​റ്റി അം​ഗ​വു​മാ​യ ജെ​ഫ്രീ ജോ​ർ​ജ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. പ​ത്താം​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഇ​ട​വ​ക​യി​ൽ രൂ​പീ​ക​രി​ച്ച പ്ര​യ​ർ കാ​ർ​ഡ് എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം