വാഷിംഗ്ടണ്‍ ഡിസി: ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ അതിർത്തി മതിൽ നിർമാണത്തിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ബോർഡർ എമർജൻസി ഡിക്ലറേഷൻ പ്രഖ്യാപിച്ചത് അംഗീകരിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റും വിസമ്മതിച്ചു.
ഡമോക്രാറ്റിക് പാർട്ടി എമർജൻസി ഡിക്ലറേഷൻ തടയണമെന്നാവശ്യപ്പെട്ട് സെനറ്റിൽ അവതരിപ്പിച്ച പ്രമേയം 41 നെതിരെ 59 വോട്ടുകളോടെ പാസായി. ഡമോക്രാറ്റിക് പാർട്ടിയുടെ പ്രമേയം റിപ്പബ്ലിക്കൻ പാർട്ടിയിലെ പന്ത്രണ്ട് സെനറ്റർമാരാണ് പിന്തുണച്ചത്. നോർത്ത് കരോളൈനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ തോം ടില്ലിസാണ് പ്രമേയത്തിനെ അനുകൂലിച്ചു ആദ്യം രംഗത്തെത്തിയത്. തുടർന്നു മയിനിൽ നിന്നുള്ള സൂസൻ കോളിൻസ്, യുട്ടയിൽ നിന്നുള്ള പ്രമുഖ റിപ്പബ്ലിക്കൻ നേതാവ് മിറ്റ്റോമനി എന്നിവരും പ്രമേയത്തെ പരസ്യമായി അനുകൂലിച്ചു.
ഡമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസ് നേരത്തെ ഈ പ്രമേയം പാസാക്കിയിരുന്നു. ട്രംപിന്റെ അവസാന നിമിഷ അഭ്യർഥന തള്ളികളഞ്ഞാണ് 12 റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രമേയത്തെ അനുകൂലിച്ചത് സെനറ്റിൽ പരാജയം നേരിട്ടതോടെ ഫയൽ പ്രസിഡന്റിന്റെ മേശപുറത്തെത്തി. പസിഡന്റിന്റെ വീറ്റോ ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ