+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​പി​സി ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മാ​ർ​ച്ച് 24ന്

ഡാ​ള​സ്: ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ 2019ലെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഡാ​ള​സി​ലെ കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ മാ​ച്ച് 24
ഐ​എ​പി​സി ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മാ​ർ​ച്ച് 24ന്
ഡാ​ള​സ്: ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ 2019ലെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഡാ​ള​സി​ലെ കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ മാ​ച്ച് 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ത്ത​പ്പെ​ടും.

പ്ര​സ്തു​ത ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ക്കു​ന്ന സ​ണ്ണി​വെ​യ്ൽ മേ​യ​ർ സ​ജി ജോ​ർ​ജ്, ആ​ശം​സാ പ്രാ​സം​ഗി​ക​നാ​യ കോ​പ്പ​ൽ കൗ​ണ്‍​സി​ൽ മെ​ന്പ​ർ ബി​ജു മാ​ത്യു എ​ന്നി​വ​രെ പ്ര​ത്യേ​കം അ​നു​മോ​ദി​ക്കു​ന്ന​താ​യി​രി​ക്കും.

ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് മീ​നാ നി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ക​ൻ, സെ​ക്ര​ട്ട​റി സാം ​മ​ത്താ​യി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ജി അ​ല​ക്സാ​ണ്ട​ർ, ട്ര​ഷ​റ​ർ വി​ത്സ​ണ്‍ ത​ര​ക​ൻ എ​ന്നി​വ​രോ​ടൊ​പ്പം അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പേ​ഴ്സാ​യ പി.​സി. മാ​ത്യു, അ​നു​പ​മ വെ​ങ്ക​ടേ​ഷ്, പ്ര​ഫ. ജോ​യി പ​ല്ലാ​ട്ടു​മ​ഠം, ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സ്, ഫ്രി​ക്സ്മോ​ൻ മൈ​ക്കി​ൾ എ​ന്നി​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​താ​ണ് . ഐ​എ​പി​സി ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ജി​ൻ​സ്മോ​ൻ സ​ഖ​റി​യാ, പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​ഴ​ന്പാ​ല തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ളും ഡി​ന്ന​റും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഡോ. ​മാ​ത്യു ജോ​യി​സ്