ലണ്ടൻ: വർഷങ്ങൾക്കിടയിൽ യുകെയിലെ വിസ സന്പ്രദായത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് ഈ മാസത്തിന്റെ അവസാന വാരം സാക്ഷ്യം വഹിക്കും. ടയർ 1 സംരംഭകത്വ വിസ ഈ മാസം 29ന് ഇല്ലാതാകുന്നതാണ് പ്രധാന മാറ്റം. ഇതിനു പകരം ഇന്നവേറ്റർ സ്കീം നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
സംരംഭകത്വ വിസയെ അപേക്ഷിച്ച് വളരെ കുറഞ്ഞ തുകയായ അന്‍പതിനായിരം പൗണ്ടാണ് ഇന്നവേറ്റർ സ്കീമിലെ കുറഞ്ഞ നിക്ഷേപ പരിധി. അതേസമയം, ബിസിനസിലെ ഇന്നവേഷൻ ഘടകം തെളിയിക്കുകയും വേണം.
സംരംഭകത്വ വിസ പിൻവലിക്കുന്ന മാർച്ച് 29നു തന്നെ ഇന്നവേറ്റർ സ്കീം പ്രാബല്യത്തിൽ വരും. നിലവിൽ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള സമയ പരിധി കൂടിയാണ് ഈ തീയതി.
യുവ സംരംഭകർക്കായി ടയർ 1 സ്റ്റാർട്ടപ്പ് വിസ തുടങ്ങുന്ന തീയതിയും അടുത്ത വരുകയാണ്. നിലവിലുള്ള ടയർ 1 ഗ്രാജ്വേറ്റ് ഓണ്ട്രപ്രണർ വിസയ്ക്കു പകരമായിരിക്കും ഇത് ഏർപ്പെടുത്തുക. ജൂലൈ അഞ്ച് വരെ മാത്രമായിരിക്കും പഴയ സ്കീമിൽ അപേക്ഷിക്കാനുള്ള അനുമതി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രിട്ടനിലെ ടയർ വണ്‍ സംരംഭകത്വ വിസ ഇല്ലാതാകുന്നു
11:05 PM Mar 14, 2019 | Deepika.com