ജിദ്ദ: കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന 10 ബാച്ചുകളിലെ മിടുക്കരും ഏറ്റവും നിർധനരുമായ ഓരോ കുട്ടിക്ക് വീതം സ്കോളർഷിപ്പ് നൽകാൻ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഒസീമിയ ജിദ്ദ ചാപ്റ്റർ തീരുമാനിച്ചു.
ഒരു വർഷം 5000 രൂപയാണ് ഓരോ കുട്ടിക്കും സ്കോളർഷിപ്പിലൂടെ ലഭിക്കുകയെന്ന് പ്രസിഡന്റ് കെ.എൻ എ. ലത്തീഫും ജനറൽ സെക്രട്ടറി നൗഷാദ് ബാവയും അറിയിച്ചു. ഏപ്രിൽ 15 ജിദ്ദയിലും പരിസര നഗരങ്ങളിലുമുള്ള അലുംനി മെന്പർമാരുടെ സംഗമം വിവിധ പരിപാടികളോടെ നടത്താനും തീരുമാനിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ