ലണ്ടൻ: ഹോളി ക്വീൻ ഓഫ് റോസറി മിഷന്റെ നേതൃത്വത്തിൽ ടെൻഹാം ദേവാലയത്തിൽ നൈറ്റ് വിജിൽ മാർച്ച് 16 ശനിയാഴ്ച നടത്തപ്പെടുന്നു. പ്രീസ്റ്റ് ഇൻ ചാർജും ധ്യാന ഗുരുവും, വാഗ്മിയുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാല ഈ ശനിയാഴ്ചത്തെ രാത്രി ആരാധന നയിക്കപ്പെടും.
ടെൻഹാം പള്ളിയിൽ വലിയനോന്പ് കാലത്തെ അനുസ്മരിക്കുന്ന വിശുദ്ധ ശുശ്രുഷകളുംഉൾപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 7.30നു ആരംഭിക്കുന്ന രാത്രി ആരാധനയിൽ കുരിശിന്റെ വഴി, ഗാന ശുശ്രുഷ, സ്തുതിപ്പും ആരാധനയും, തിരുവചനസന്ദേശം തുടർന്ന് ദിവ്യകാരുണ്യ ആരാധനക്കു ശേഷം പരി. കുർബാനയോടെ സമാപിക്കും.
ന്ധഅങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാൻവേണ്ടി രാത്രിയുടെ യാമങ്ങളിൽ ഞാൻ ഉണർന്നിരുന്നുന്ധ (സങ്കീ 119:148).
പ്രാർഥനയുടെയും പരിത്യാഗത്തിന്റെയും നോന്പുകാല യാത്രയിൽ മാനസികവും ആൽമീയവുമായ നവീകരണത്തിനായി ഒരു കൂട്ടായ്മയായി പ്രാർഥിക്കാം. പ്രാർഥനയുടെ ചൈതന്യത്തിൽ ആഴപ്പെടുവാൻ തിരുസഭ പ്രത്യേകമായി ക്ഷണിക്കുന്ന ഈ കാലഘട്ടത്തിൽ ഏവരെയും ഈ നൈറ്റ് വിജിലിലേക്കു സസ്നേഹം സ്വാഗതം ചെയ്യുന്നു.
നൈറ്റ് വിജിലിൽ ബ്ര. ചെറിയാനും ജൂഡും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് 07804691069, ഷാജി വാട്ട്ഫോർഡ്
07737702264
പള്ളിയുടെ വിലാസം:
The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ
ഫാ. സെബാസ്റ്റ്യൻ ചാമക്കാല നയിക്കുന്ന ടെൻഹാം നൈറ്റ് വിജിൽ ശനിയാഴ്ച
10:32 PM Mar 14, 2019 | Deepika.com