ഡാളസ്: കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കി കേരള കോണ്‍ഗ്രസ് നേതാക്കൾ ഒന്നിക്കണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണൽ പ്രസിഡന്റ് ജെയ്ബു കുളങ്ങര, വർക്കിംഗ് പ്രസിഡന്റ് പി.സി. മാത്യു, നാഷണൽ കോ ഓർഡിനേറ്റർ മാത്തുക്കുട്ടി ആലുംപറന്പിൽ, നാഷണൽ സെക്രട്ടറി സണ്ണി കാരിക്കൽ മുതലായവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. തെരെഞ്ഞെടിപ്പു അടുത്ത സാഹചര്യത്തിൽ പാർട്ടിയെ ധ്രുവീകരിക്കുന്ന യാതൊരു നടപടികളും ആരുടെയും ഭാഗത്തുനിന്നും ഉണ്ടാവരുത്.
കേരളത്തിലെ കർഷകരുടെ കരുത്തുറ്റ പാർട്ടിയാണ് കേരള കോണ്‍ഗ്രസ്. കേരള ജനത എന്നും മാറോടു ചേർത്ത് പിടിച്ച പാർട്ടി. അഭിപ്രായഭിന്നതകൾ എല്ലാ പാർട്ടികളിലും ഉണ്ടാവാം. എന്നാൽ ത്യാഗം സഹിച്ചു ഒന്നിച്ചശേഷം കേരള കോണ്‍ഗ്രസ് വേർപിരിയാൻ പാടില്ല. അങ്ങനെ ഉണ്ടായാൽ സത്യസന്ധരായ കേരളം കോണ്‍ഗ്രസുകാരുടെ ഹൃദയം വീണ്ടും മുറിക്കപ്പെടും. സ്ഥാനങ്ങൾ ലഭിക്കുന്നത് തന്നെയല്ല അംഗീകാരം എന്നത്, അംഗീകാരമുണ്ടെങ്കിൽ സ്ഥാനങ്ങൾ പുറകെ എത്തും.
പ്രവാസി കേരള കോണ്‍ഗ്രസുകാരുടെ വികാരം അമേരിക്കയിലെ നാഷണൽ കമ്മിറ്റി മീറ്റിംഗ് വിളിച്ചുകൂട്ടിയ ശേഷം നേതാക്കളെ അറിയിക്കുമെന്ന് മുൻ എംജി യൂണിവേഴ്സിറ്റി സെനറ്റ് മെന്പറും മുൻ കേരളാ വിദ്യാർഥി കോണ്‍ഗ്രസ് നേതാവുമായ പി.സി. മാത്യു പറഞ്ഞു.
തോമസ് ചാഴിക്കാടൻ എക്സ് എംഎൽഎയുടെ കോട്ടയത്തെ സ്ഥാനാരഥിത്വത്തെ ഒറ്റക്കെട്ടായി കോട്ടയത്തെ ജനത പിന്തുണക്കണമെന്നും ജോസ് കെ. മാണി എംപി തുടങ്ങിവച്ച ഉപകാര പ്രദമായ പല പദ്ധതികളുടെയും വിജയത്തിന് ചാഴിക്കാടന്റെ വിജയം അനിവാര്യമാണെന്നും പി.സി. മാത്യു പറഞ്ഞു.
റിപ്പോർട്ട്: പുത്തൻപുരയ്ക്കൽ മാത്യു