വാഷിംഗ്ടണ്‍ ഡിസി: യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഡിസി സർക്യൂട്ട് ജഡ്ജിയായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്ത ഇന്ത്യൻ അമേരിക്കൻ ലോയർ നയോമി റാവുവിന് യുഎസ് സെനറ്റിന്റെ അംഗീകാരം. യുഎസ് സെനറ്റിൽ മാർച്ച് 13ന് നടന്ന വോട്ടെടുപ്പിൽ 46 എതിരെ 53 വോട്ടുകൾ നേടിയാണ് നയോമി റാവുവിനെ സർക്യൂട്ട് കോർട്ട് ജഡ്ജിയായി നിയമിക്കുന്നതിനുള്ള അംഗീകാരം ലഭിച്ചത്.
സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ബ്രെറ്റ് കവനോയുടെ ഒഴിവിലാണ് നിയമനം. സുപ്രീം കോടതി കഴിഞ്ഞാൽ അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കോടതിയാണ് ഡിസി സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ്. ഈ സ്ഥാനത്ത് നിയമിതയാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ വനിതയാണ് നയോമി.
ഇന്ത്യൻ അമേരിക്കൻ ജഡ്ജി ശ്രീനിവാസന് ഡിസി സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ നിയമനം ലഭിച്ചിട്ടുണ്ട്. ഡമോക്രാറ്റിക് പാർട്ടിയുടെ ഭാഗത്തു നിന്നും ശക്തമായ എതിർപ്പുകൾ നയോമിയുടെ നിയമനത്തിനെതിരെ ഉയർന്നിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ