ന്യൂഡൽഹി: നജഫ് ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ 21ന് പ്രതിഷ്ഠ നടത്തുന്ന പഞ്ചലോഹ വിഗ്രഹത്തിന് വികാസ് പുരിയിലും ഭക്തി സാന്ദ്രമായ വരവേൽപ്പ് ഒരുക്കുന്നു.
മാർച്ച് 17ഞായറാഴ്ച രാവിലെ 7.45 മുതൽ 8.15 വരെ ജെ.ജി. 3ലെ ശ്രീസായ് അപ്പാർട്ട്മെൻറിലെ ശ്രീ അയ്യപ്പ സേവാ സമിതി ഭജന മണ്ഡപത്തിലാണ് ഭക്തജനങ്ങൾക്കായി ചോറ്റാനിക്കരയമ്മയുടെ ദർശന സൗഭാഗ്യം ലഭ്യമാക്കുന്നത്.
അമൃതപുരി, ഹസ്ത്സാൽ അയ്യപ്പ ക്ഷേത്രം, വികാസ് പുരി, പ്രതാപ് നഗർ(ഹരിനഗർ) ശിവ മന്ദിർ, ദ്വാർകാ അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി 11.30ന് നജഫ്ഗഡ് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്പോൾ താലപ്പൊലിയും വാദ്യമേളങ്ങളും അകന്പടിയാവുമെന്ന് ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള- 9354984525, 8800552070
റിപ്പോർട്ട്: പി.എൻ. ഷാജി