ഹോ​ക്കിം​ഗ്സി​ന്‍റെ സ്മ​ര​ണാ​ർ​ഥം ത​മോ​ഗ​ർ​ത്തം ആ​ലേ​ഖം ചെ​യ്ത നാ​ണ​യം പു​റ​ത്തി​റ​ക്കി

11:17 PM Mar 13, 2019 | Deepika.com
ല​ണ്ട​ൻ: പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗി​നു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ബ്രി​ട്ട​ൻ ത​മോ​ഗ​ർ​ത്തം ആ​ലേ​ഖ​നം ചെ​യ്ത പ്ര​ത്യേ​ക നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ത​മോ​ഗ​ർ​ത്ത ഗ​വേ​ഷ​ണ​ത്തി​ൽ വ​ൻ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യ ശാ​സ്ത്ര​ജ്ഞ​നാ​ണ് ഹോ​ക്കിം​ഗ്.

50 പെ​ൻ​സി​ന്‍റെ നാ​ണ​യ​ങ്ങ​ളാ​ണ് ബ്രി​ട്ടീ​ഷ് നാ​ണ​യ വി​ഭാ​ഗ​മാ​യ റോ​യ​ൽ മി​ന്‍റ് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തോ​ടെ ബ്രി​ട്ട​ൻ ആ​ദ​ര നാ​ണ​യ​മി​റ​ക്കി​യി​ട്ടു​ള്ള ഐ​സ​ക് ന്യൂ​ട്ടെ​ൻ​റ​യും ചാ​ൾ​സ് ഡാ​ർ​വി​ന​ട​ക്ക​മു​ള്ള​വ​രു​ടെ നി​ര​യി​ൽ ഹോ​ക്കിം​ഗ്സും ഇ​ടം​നേ​ടി.

സ്വ​ർ​ണ, വെ​ള്ളി രൂ​പ​ങ്ങ​ളി​ലി​റ​ക്കി​യ നാ​ണ​യ​ങ്ങ​ൾ 55നും 795​നും ഇ​ട​ക്ക് പൗ​ണ്ടി​ന് റോ​യ​ൽ മി​ന്‍റ് വെ​ബ്സൈ​റ്റി​ൽ വി​ൽ​പ​ന​ക്കു​ണ്ടാ​വും. എ​ഡ്വി​ന ഇ​ല്ലി​സ് ആ​ണ് നാ​ണ​യം രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ വി​ഖ്യാ​ത ശാ​സ്ത്ര​പ്ര​തി​ഭ​യാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഹോ​ക്കിം​ഗ്സ് ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ച് 14നാ​ണ് അ​ന്ത​രി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ