കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താവളത്തിൽ കൂടി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ടാക്സ് ഏർപ്പെടുത്തുവാൻ ആലോചന. ട്രാവൽ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കുവൈത്തിൽനിന്ന് പുറപ്പെടുന്ന ഓരോ യാത്രക്കാരനും എട്ടു ദിനാർ അധികം നൽകേണ്ടി വരും.
ഏപ്രിൽ ഒന്നിന് ശേഷം ഇഷ്യൂ ചെയ്യുന്ന ടിക്കറ്റിനൊപ്പം സർവിസ്ചാർജ് കൂടി ഈടാക്കണമെന്ന് വിമാനക്കന്പനികൾക്ക് നിർദേശം ലഭിച്ചതായാണ് വിവരം. കുവൈത്ത് പൗര·ാർക്കും ശാരീരിക വൈകല്യങ്ങൾ ഉള്ളവർക്കും രണ്ടു വയസിൽ താഴെ പ്രായമുള്ളവർക്കും സർവീസ്ചാർജ് നൽകേണ്ടിവരില്ല. കുവൈത്തിൽനിന്നും നാടുകടത്തപ്പെടുന്നവരെയും നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ