കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസിയുടെ പുതിയ ഓഫീസ് മാർച്ച് 15 വെള്ളിയാഴ്ച വൈകുന്നേരം നാലിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാന്പ്രയും വാർത്താകുറിപ്പിൽ അറിയിച്ചു.
അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലാണ് കൂടുതൽ സൗകര്യങ്ങളോടെ വിശാലമായ പുതിയ ഓഫീസ് കേന്ദ്രം തുറന്ന് പ്രവർത്തിക്കുക. കെഎംസിസി ഭാരവാഹികളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രസ്ഥാനിക ബന്ധുക്കളും പങ്കാളികളാകും.
റിപ്പോർട്ട്: സലിം കോട്ടയിൽ