ലണ്ടൻ: ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി. 242 നെതിരേ 391 വോട്ടുകൾക്കാണ് പ്രധാനമന്ത്രി തെരേസാ മേ അവതരിപ്പിച്ച കരാർ ചൊവ്വാഴ്ച രാത്രി പാർലമെന്റ് തള്ളിയത്. ഇത് രണ്ടാംതവണയാണ് കരാർ പാർലമെന്റിൽ പരാജയപ്പെടുന്നത്.
നേരത്തെ നടന്ന വോട്ടെടുപ്പില്‍ 432 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. പിന്നീട് ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെരേസ മേ പാര്‍ലമെന്റില്‍ വീണ്ടും കരാര്‍ അവതരിപ്പിച്ചത്. ബുധനാഴ്ച കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയനിൽനിന്നു പിൻവാങ്ങുന്ന കാര്യത്തിൽ വോട്ടിംഗ് നടക്കും.
ഈ വോട്ടിലും ഗവൺമെന്റ് പക്ഷം പരാജയപ്പെടുമെന്നാണു സൂചന. അങ്ങനെ സംഭവിച്ചാൽ പ്രധാനമന്ത്രി രാജിവയ്ക്കുകയോ യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടീഷ് പിന്മാറ്റം നീട്ടിവയ്ക്കുകയോ ചെയ്യേണ്ടിവരും.
മേയ്ക്കു തിരിച്ചടി; ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി
07:20 PM Mar 13, 2019 | Deepika.com