കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈറ്റിലെ മലയാളി സമൂഹത്തിനായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ’ഇന്ത്യൻ ജനാധിപത്യത്തിന്റെ നാൾവഴികൾ’ എന്ന വിഷയത്തിലൂന്നിയാണ് ക്വിസ് മത്സരം ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 5ന് വൈകിട്ട് നാലിന് മംഗഫ് കല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിൽ 18 വയസിനു മുകളിലുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്നതാണ്.
ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസി മലയാളികളിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കല കുവൈറ്റ് ഭാരവാഹികൾ പറഞ്ഞു.
മത്സരത്തിന്റെ വിജയ കരമായ നടത്തിപ്പിന് ഫഹാഹീൽ മേഖല എക്സിക്യുട്ടീവ് അംഗം ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതി പ്രവർത്തനങ്ങൾ ആരംഭിച്ചു. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 65939377, 66458450, 50984899 എന്നീ നന്പറുകളിൽ ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ