കുവൈത്ത് സിറ്റി: ആസന്നമായ ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുമുള്ള ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കണ്വൻഷൻ സംഘടിപ്പിക്കുന്നു.
ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും അപകട ഭീഷണി നേരിടുന്ന ഈ ഘട്ടത്തിൽ ഇതിനെ ചെറുക്കുന്നതിനായി ഇടതുപക്ഷ സ്ഥാനാർത്ഥികൾ ജയിച്ചു വരേണ്ടത് അനിവാര്യമാണ്. പ്രവാസികളായ നമ്മൾക്കും ഈ ജനാധിപത്യ പ്രക്രിയയിൽ നിന്നും മാറിനിൽക്കാനാവില്ല. മാർച്ച് 14ന് വൈകിട്ട് 7ന് അബ്ബാസിയ കല സെന്ററിൽ നടക്കുന്ന കണ്‍വൻഷനിൽ ജനാധിപത്യ വിശ്വാസികളായ മുഴുവൻ മലയാളികളും പങ്കെടുക്കണമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 94013575, 67765810, 60315101എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ