ബ്രിട്ടനിലെ കാർഡിഫിൽ പഠിയ്ക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥിയായ ജെയ്ഡൻ എന്ന ബാലനും ഒപ്പം എന്ന മോഹൻലാൽ സിനിമയിൽ ബാലതാരമായി അഭിനയിച്ചു പ്രേക്ഷക മനസുകളെ കീഴടക്കിയ മീനാക്ഷിയുമാണ് മധുര നെല്ലിയ്ക്കയിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. വിദേശ സംസ്കാരത്തിൽ വളരുന്ന ജെയ്ഡന്റെ ബാല്യത്തിന്റെ കൗതുകങ്ങളും കേരളത്തിലെ കുരുന്നുകളുടെ നിഷ്ക്കളങ്കത ഉണർത്തുന്ന മനോഹരദൃശ്യങ്ങളും ഗാനത്തിന്റെ വരികൾക്കുതന്നെ ചാരുതയേകിയിട്ടുണ്ട്. കാലചക്രം തിരിയുന്പോൾ പൊയ്പ്പോയ ബാല്യത്തിന്റെ കരുന്നു കുസൃതികൾ വളരെ രസകരമായി അഭ്രപാളികളിൽ പകർത്തിയത് ആൽബത്തിന്റെ പ്രമേയത്തെ സന്പന്നമാക്കി. ബാലതാരമായ മീനാക്ഷി സ്പർശം എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ, അന്തർദ്ദേശീയ അവാർഡുകൾ വാരിക്കൂട്ടിയ കൊച്ചു കലാകാരിയാണ്. തന്റെ പ്രഥമ ആൽബത്തിലൂടെ അഭിനയത്തിന്റെ ഉരുക്കഴിച്ചതിന്റെ തൃല്ലിൽ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു കൊച്ചു കലാകാരനായ ജെയ്ഡൻ.
കാർഡിഫ് ആന്റ് വെയിൽസ് എൻഎച്ച്എസിൽ ജോലിചെയ്യുന്ന പാലാ സ്വദേശി ജോണ്‍സ് പെരുന്പള്ളിക്കുന്നേലിന്റെയും, സോഫ്റ്റ് വെയർ എൻജിനീയറായ നീതു ജോണ്‍സിന്റെയും നാലു മക്കളിൽ രണ്ടാമനാണ് ജെയ്ഡൻ. ഇവരുടെ മൂത്തമകൻ ലിയൻ ജോണ്‍സ് എട്ടിലും, ഇളയ കുട്ടികളായ നെയ്തൻ ജോണ്‍സ് അഞ്ചിലും, മെഗൻ ജോണ്‍സ് നഴ്സറി വിദ്യാർഥിയുമാണ്.
സിബി അന്പലപ്പുറത്തിന്റെ വരികൾക്ക് കലേഷ് ചന്ദ്രശേഖരൻ സംഗീതം നൽകിയിരിയ്ക്കുന്ന ആൽബത്തിൽ മലയാളത്തിലെ എക്കാലത്തേയും മികച്ച ഭാവഗായകൻ പി. ജയചന്ദ്രനാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. പ്രശസ്ത പുല്ലാംകുഴൽ വിദഗ്ധൻ രാജേഷ് ചേർത്തലയാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിയ്ക്കുന്നത്.
സിബി അന്പലപ്പുറത്തിന്റെ സംവിധാനത്തിൽ കേരളത്തിന്റെ മനോഹാരിത അഭ്രപാളികളിൽ പകർത്തിയത് ഷിനൂബ് ടി. ചാക്കോയാണ്. അസോസിയേറ്റ് ഡയറക്ടറായി സെബിൻ അഗസ്റ്റിനും, എഡിറ്റിംഗ് വിശാഖ് രാജേന്ദ്രനും, കളറിസ്റ്റ് സുജിത് സദാശിവനും(ആക്ക്ഷൻ ഫ്രെയിം മീഡിയ), മേക്കപ്പ് ശ്യാം ശശിധരനും, ആർട്ട് അരുണ്‍ സുഗതനും/സനീഷും, കോസ്റ്റ്യും ഗാർഗി ഫാസിനോ ബ്യൂട്ടിക് തൃശൂരും, പോസ്റ്റർ കണ്ണൻ മാമ്മൂടുമാണ് നിർവഹിച്ചിരിയ്ക്കുന്നത്.
മാർച്ച് ഒൻപതിന് വൈകുന്നേരം റിലീസ് ചെയ്ത ആൽബം ഇതിനോടകം സംഗീതാസ്വാദകർ നെഞ്ചിലേിറ്റിക്കഴിഞ്ഞു. കാർഡിഫ് മലയാളിയായ ജോണ്‍സ് പെരുന്പള്ളിക്കുന്നേലിന്റെ പ്രഥമ സംരംഭമായ മധുരനെല്ലിക്ക മലയാള ലളിത സംഗീത മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാവുമെന്നു തീർച്ച.
Link: https://youtu.be/U7wFgmHjgSA
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ