കുവൈത്ത് സിറ്റി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക ദിനമായ മാർച്ച് പത്തിന് പോഷക ഘടകമായ കുവൈത്ത് കെഎംസിസി താനൂർ നിയോജക മണ്ഡലം കമ്മിറ്റി രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
കെഎംസിസി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗം തന്നെയാണ് രക്തദാനമെന്ന് കുവൈത്ത് ജാബ്രിയ സെൻട്രൽ രക്തബാങ്കിൽ നടന്ന ക്യാന്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു. താനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഹംസ കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു. കുവൈത്ത് കെഎംസിസി മുൻ പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാൻ, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് പേരാന്പ്ര, സെക്രട്ടറിമാരായ എഞ്ചിനീയർ മുഷ്താഖ്, ടി.ടി. ഷംസു, മലപ്പുറം ജില്ല പ്രസിഡന്റ് അബ്ദുൽ ഹമീദ് മൂടാൽ, വേങ്ങര മണ്ഡലം പ്രസിഡന്റ് അജ്മൽ വേങ്ങര, കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ഫാറൂഖ് ഹമദാനി ആശംസകളർപ്പിച്ച് സംസാരിച്ചു.
ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി ഇല്യാസ് വെണ്ണിയൂർ, ജില്ലാ സഹഭാരവാഹികളായ അഷ്റഫ് സബ്ഹാൻ, മുജീബ് ടി., ഷാഫി കൊല്ലം, ബഷീർ ബാത്ത തുടങ്ങി വിവിധ മണ്ഡലംജില്ലാ ഭാരവാഹികൾ തുടങ്ങിയവരും സംബന്ധിച്ചു. പരിപാടിയുടെ ക്രമീകരണത്തിനു താനൂർ മണ്ഡലം ഭാരവാഹികളായ കബീർ മൂസാജിപ്പടി, അബൂബക്കർ കെ. എന്നിവർ നേതൃത്വം നൽകി. പരിപാടിയോടനുബന്ധിച്ച് കെ.വി.മുഹമ്മദ് വാണിയന്നൂരിന്റെ നേതൃത്വത്തിൽ വിഷയാധിഷ്ടിതമായ ക്വിസ് മത്സരവും സംഘടിപ്പിച്ചു. താനൂർ മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ മായിനങ്ങാടി സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുൽ ഹകീം മൗലവി നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ