റിയാദ്: കേളി കലാസാംസ്കാരികവേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ സാർവദേശീയ വനിതാദിനാചരണത്തോടനുബന്ധിച്ചു പെണ്മയുടെ വർത്തമാനം, കുടുംബം-ആരോഗ്യം രാഷ്ട്രീയം എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണം സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങളുടെ പ്രാധാന്യം വിളിച്ചോതി സമകാലിക സാമൂഹികാന്തരീക്ഷത്തിൽ സ്ത്രീകളുടെ ജീവിതം ഉന്നതിയിലേക്ക് പരിവർത്തിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സന്ദേശം നൽകിയാണ് കുടുംബവേദി സാർവദേശീയ വനിതാദിന പരിപാടി സംഘടിപ്പിച്ചത്.
സുലൈ, ഖാൻ ഓഡിറ്റോറിയത്തിൽ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സാഹിത്യകാരിയും റിയാദ് ഇന്ത്യൻ എംബസി സ്കൂൾ അധ്യാപികയുമായ ബീന ഫൈസൽ സ്ത്രീകുടുംബം രാഷ്ട്രീയം എന്ന വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
സ്ത്രീ ആരോഗ്യം എന്ന വിഷയത്തിൽ കിംഗ് സൗദ് മെഡിക്കൽ സിറ്റി നഴ്സിംഗ് അസിസ്റ്റന്റ് ഡയറക്ടർ ആരോഗ്യ മേരി അൽഫോണ്‍സ് സംസാരിച്ചു. ആർത്തവം ആശുദ്ധിയല്ലെന്നും, അഭിമാനിക്കെണ്ടുന്ന ശാരീരികമായ അവസ്ഥയാണെന്നും ആരോഗ്യ അഭിപ്രായപ്പെട്ടു. നിരവധി സ്ത്രീകൾ സംവാദത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.
കുടുംബവേദി ട്രഷറർ ലീന സുരേഷ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സീബ അനിരുദ്ധൻ സ്വാഗതവും ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനർ സതീഷ് കുമാർ രക്ഷാധികാരി സമിതി അംഗം ബി.പി രാജീവൻ, കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പുർ, സാഹിത്യകാരൻ എം.ഫൈസൽ കുടുംബവേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ, വിവിധ ഏരിയയിൽ നിന്നുള്ള പ്രവർത്തകരും കൂടാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പരിപാടിയിൽ സന്നിഹിതരായിരുന്നു.