മക്ക: കിംഗ് അബ്ദുല്ലാഹ് മെഡിക്കൽ സിറ്റി സ്പെഷലൈസ്ഡ് ഹോസ്പിറ്റലിലെ മലയാളി കൂട്ടായ്മ പ്രവാസികൾക്കായി ഏകദിന സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. മെഡിക്കൽ സിറ്റിയിലെ ’അൽ സഹ്റാവി’ ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാന്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. രക്തസമ്മർദ പ്രമേഹരോഗ നിർണയം, നേത്ര പരിശോധന, ഇസിജി, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.
രാവിലെ 9ന് ആരംഭിച്ച ക്യാന്പിന് കൂട്ടായ്മയുടെ ഭാരവാഹികളായ യഹ് യാ ആസഫലി, ഷാഫി.എം.അക്ബർ, സിറാജ് വില്യാപ്പള്ളി, നസീഫ് പൂക്കോട്ടൂർ , ശമീം ഒട്ടിലാ പോയിൽ, അബൂബക്കർ സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ത്യൻ ഹജ്ജ് മിഷനുമായും കിംഗ് അബ്ദുല്ലാഹ് മെഡിക്കൽ സിറ്റിയുമായും സഹകരിച്ച് ഹജ്ജ് തീർഥാടകർക്കായി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
റിപ്പോര്‍ട്ട് : കെ. ടി മുസ്തഫ പെരുവള്ളൂര്‍