+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാർവതി അമ്മയെ കൊണ്ടുപോകാൻ മകൻ എത്തി

ന്യൂഡൽഹി : ഗുഡ് ഗാവിൽ താമസിക്കുന്ന സഹോദര പുത്രി ശ്രീവിദ്യയുടെ അടുത്തെത്താൻ കഴിഞ്ഞ ആഴ്ച ചെന്നൈയിൽ നിന്നും ഡൽഹിയിലെത്തി ഭാഷയും വഴിയും അറിയാതെ അലഞ്ഞ പാർവതി അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ അവരുടെ മകൻ എത്തി. ഡൽ
പാർവതി അമ്മയെ കൊണ്ടുപോകാൻ മകൻ എത്തി
ന്യൂഡൽഹി : ഗുഡ് ഗാവിൽ താമസിക്കുന്ന സഹോദര പുത്രി ശ്രീവിദ്യയുടെ അടുത്തെത്താൻ കഴിഞ്ഞ ആഴ്ച ചെന്നൈയിൽ നിന്നും ഡൽഹിയിലെത്തി ഭാഷയും വഴിയും അറിയാതെ അലഞ്ഞ പാർവതി അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ അവരുടെ മകൻ എത്തി. ഡൽഹി മലയാളി അസോസിയേഷൻ, നോർക്ക തുടങ്ങിയവരുടെയൊക്കെ സഹായത്തോടെ ഡൽഹിയിലും ഗുഡ് ഗാവിലുമൊക്കെ അന്വേഷിച്ച്‌ വിലാസം കണ്ടെത്തിയെങ്കിലും അവിടെ ആരെയും കണ്ടെത്താനായില്ല. തുടർന്ന് അവരെ വൃദ്ധാശ്രമത്തിൽ പാർപ്പിക്കുകയായിരുന്നു.

ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി. ഹരീന്ദ്രൻ ആചാരി, മയൂർ വിഹാർ ഫേസ്-1 ഏരിയ സെക്രട്ടറി ശാന്തകുമാർ, നോർക്ക റൂട്ട്സ് ജോയിന്‍റ് സെക്രട്ടറി എസ്. ശ്യാം കുമാർ എന്നിവർ ബദർപൂരിലെ ആലി ഗ്രാമത്തിനടുത്തുള്ള ഗൗതംപുരി ഫേസ് 1-ലെ ഗുരു വിശ്രാം വൃദ്ധ ആശ്രമത്തിൽ താമസിപ്പിച്ചിരുന്ന പാർവതി അമ്മയെ മകൻ മോഹൻദാസിനെ ഏൽപ്പിച്ചു. തുടർന്ന് മാർച്ച് 6 ന് തമിഴ് നാട് എക്‌സ്പ്രസിൽ തിരിച്ചുപോകുവാനായി വാഹനത്തിൽ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച്ച ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോയിൽ കയറിയ വയോധികയെ ചാണക്യപുരിയിൽ ഓട്ടോക്കാരൻ ഉപേക്ഷിച്ചതിനെത്തുടർന്നു ചാണക്യപുരി പോലീസ് സ്റ്റേഷനിലെത്തിയ അവർക്ക് ഡൽഹി മലയാളി അസോസിയേഷനും നോർക്കയുമാണ് സഹായത്തിനെത്തിയത്.

റിപ്പോർട്ട്: പി.എൻ. ഷാജി