+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​വ​ർ​ഗ ലൈം​ഗി​ക താത്പ​ര്യ​ങ്ങ​ൾ എ​ന്തു​കൊ​ണ്ടു വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്നു

സു​​പ്രീം​​കോ​​ട​​തി​​വി​​ധി​​യി​​ൽ എ​​ന്താ​​ണ് യ​​ഥാ​​ർ​​ഥ​​ത്തി​​ൽ സം​​ഭ​​വി​​ച്ച​​ത്‍? പ​​ര​​സ്പ​​ര സ​​മ്മ​​ത​​ത്തോ​​ടെ​​യു​​ള്ള സ്വ​​വ​​ർ​​ഗ​​ലൈം​​ഗി​​ക​​ത​​യ്ക്കു പ​​ര​​മോ​​ന്ന​​ത കോ​​ട​​തി അ
സ്വ​വ​ർ​ഗ ലൈം​ഗി​ക താത്പ​ര്യ​ങ്ങ​ൾ എ​ന്തു​കൊ​ണ്ടു വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്നു
സു​​പ്രീം​​കോ​​ട​​തി​​വി​​ധി​​യി​​ൽ എ​​ന്താ​​ണ് യ​​ഥാ​​ർ​​ഥ​​ത്തി​​ൽ സം​​ഭ​​വി​​ച്ച​​ത്‍? പ​​ര​​സ്പ​​ര സ​​മ്മ​​ത​​ത്തോ​​ടെ​​യു​​ള്ള സ്വ​​വ​​ർ​​ഗ​​ലൈം​​ഗി​​ക​​ത​​യ്ക്കു പ​​ര​​മോ​​ന്ന​​ത കോ​​ട​​തി അം​​ഗീ​​കാ​​രം കൊ​​ടു​​ത്തു. അ​​ല്ലാ​​തെ, അ​​ത്ത​​രക്കാരുടെ വി​​വാ​​ഹ​​ങ്ങ​​ൾ​​ക്ക​​ല്ല അംഗീകാരം. വി​​ധി​​യെ സം​​ബ​​ന്ധി​​ച്ച് ഒ​​രു പ്ര​​മു​​ഖ അ​​ഭി​​ഭാ​​ഷ​​ക​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്, വി​​ധി ഭാ​​ര​​ത​​ത്തി​​ന്‍റെ ത​​നി​​മ​​യ്ക്കു വി​​രു​​ദ്ധ​​മാ​​ണ് എ​​ന്നാ​​ണ്. അ​​തി​​നാ​​ൽ, പ​​ര​​മോ​​ന്ന​​ത കോ​​ട​​തി വി​​ധി​​യി​​ൽ സ​​ന്തോ​​ഷി​​ക്കു​​ന്നി​​ല്ലെ​​ന്നും കൂ​​ടു​​ത​​ൽ അം​​ഗ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട ബെ​​ഞ്ച് കേ​​സ് വീ​​ണ്ടും കേ​​ൾ​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​യു​​ക​​യു​​ണ്ടാ​​യി. വി​​വാ​​ഹി​​ത​​രാ​​യി ജീ​​വി​​ക്കു​​ന്ന​​വ​​രു​​ടെ ധാ​​ർ​​മി​​ക അ​​പ​​ച​​യ​​ത്തി​​നു വ​​ഴി​​തെ​​ളി​​ക്കു​​ന്ന വി​​ധി​​യാ​​ണി​​തെ​​ന്നു സു​​പ്രീം​​കോ​​ട​​തി​​യി​​ൽ നി​​ല​​പാ​​ടെ​​ടു​​ത്ത​​വ​​രു​​ണ്ട്.

സു​​പ്രീം​​കോ​​ട​​തിവി​​ധി പ്ര​​കാ​​രം ര​​ണ്ടു​​പേ​​രു​​ടെ സ​​മ്മ​​തപ്ര​​കാ​​ര​​മു​​ള്ള സ്വ​​വ​​ർ​​ഗാ​​നു​​രാ​​ഗം അ​​നു​​വ​​ദ​​നീ​​യ​​മാ​​ണ്. വി​​വാ​​ഹജീ​​വി​​ത​​ത്തി​​ന്‍റെ കെ​​ട്ടു​​റ​​പ്പി​​നെ ബാ​​ധി​​ക്കു​​ന്ന​​താ​​ക​​യാ​​ൽ, വി​​വാ​​ഹി​​ത​​ര​​ല്ലാ​​ത്ത​​വ​​ർ​​ക്കാ​​യി ഇ​​തു പ​​രി​​മി​​ത​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യം കോ​​ട​​തി​​യി​​ൽ ഉ​​ന്ന​​യി​​ക്ക​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, സു​​പ്രീം​​കോ​​ട​​തി അ​​വ​​സാ​​ന​​മാ​​യി ക​​ണ്ട​​ത്, സ്വ​​വ​​ർ​​ഗാ​​നു​​രാ​​ഗി​​ക​​ളു​​ടെ ലൈം​​ഗി​ക​ സ​മീ​പ​ന​വും അ​​വ​​ർ അ​​നു​​ഭ​​വി​​ക്കു​​ന്ന അ​​വ​​കാ​​ശ നി​​ഷേ​​ധ​​വു​​മാ​​ണ്.

ലൈം​​ഗി​​ക​​ത സ​​ഭ​​യു​​ടെ കാ​​ഴ്ച​​പ്പാ​​ടി​​ൽ

ലൈം​​ഗി​​ക​​ത​​യെ സം​​ബ​​ന്ധി​​ച്ചു​​ള്ള ദൈ​​വ​​ശാ​​സ്ത്രം രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത് പ്ര​​കൃ​​തി​​നി​​യ​​മം, വേ​​ദ​​ഗ്ര​​ന്ഥം, ദൈ​​വി​ക വെ​​ളി​​പാ​​ട്, വി​​ശു​​ദ്ധ പാ​​ര​​ന്പ​​ര്യം മു​​ത​​ലാ​​യ​​വ​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി സ​​ഭ ന​​ല്കു​​ന്ന ആ​​ധി​​കാ​​രി​​ക പ്ര​​ബോ​​ധ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ്. ക​​ത്തോ​​ലി​​ക്കാ ധാ​​ർ​​മി​​ക ദൈ​​വ​​ശാ​​സ്ത്രം രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന പൊ​​തു ത​​ത്ത്വ​​ങ്ങ​​ളെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് ലൈം​​ഗി​ക​​ത​​യെ സ​​ഭ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.

ലൈം​​ഗി​ക സ​​ന്തോ​​ഷം ധാ​​ർ​​മി​​ക​​മാ​​യി താ​​ളം തെ​​റ്റു​​ന്ന​​ത്, ദ​​ന്പ​​തി​​ക​​ളു​​ടെ പ്ര​​ത്യു​​ത്പാ​​ദ​​ന​​പ​​ര​​മാ​​യ ഉ​​ദ്ദേ​​ശ​​ല​​ക്ഷ്യ​​ത്തി​​ൽ നി​​ന്ന​​ക​​ന്ന്, ഒ​​റ്റ​​പ്പെ​​ട്ട് അ​​തി​​നെ ത​​ന്നെ (ലൈം​​ഗി​ക സ​​ന്തോ​​ഷം) ഇ​​ച്ഛി​​ക്കു​​ന്പോ​​ഴാ​​ണ്. മ​​നു​​ഷ്യ​​നും അ​​വ​​നി​​ലെ ലൈം​​ഗി​ക​​ത​​യും വേ​​ർ​​പെ​​ടു​​ത്താ​​നാ​​കാ​​ത്ത​​വി​​ധം ഇ​​ഴ​​ചേ​​ർ​​ന്ന​​താ​​ണ്.
ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ പ്ര​​ബോ​​ധ​​ന​​മ​​നു​​സ​​രി​​ച്ച് മ​​നു​​ഷ്യ​​നും അ​​വ​​നി​​ലെ ലൈം​​ഗി​ക​​ത​​യും മ​​ഹ​​ത്ത​​ര​​മാ​​ണ്. ര​​ണ്ടാം വ​​ത്തി​​ക്കാ​​ൻ കൗ​​ണ്‍​സി​​ൽ, ഭാ​​ര്യാഭ​​ർ​​തൃ​​ബ​​ന്ധ​​ത്തി​​ന്‍റെ പ​​ര​​സ്പ​​ര​​മു​​ള്ള ന​​ല്ക​​ലി​​നെ​​ക്കു​​റി​​ച്ചും പു​​തി​​യ ജീ​​വ​​നു​​വേ​​ണ്ടി​​യു​​ള്ള തു​​റ​​വി​​യെ സം​​ബ​​ന്ധി​​ച്ചും പ​​ഠി​​പ്പി​​ക്കു​​ന്നു. ""​മ​​നു​​ഷ്യ​​ൻ ഏ​​ക​​നാ​​യി​​രി​​ക്കു​​ന്ന​​ത് ന​​ന്ന​​ല്ല (ഉ​​ല്പ​​ത്തി 2:18) എ​​ന്ന് അ​​രു​​ൾ ചെ​​യ്ത​​വ​​നും ആ​​ദി​​മു​​ത​​ൽ അ​​വ​​രെ പു​​രു​​ഷ​​നും സ്ത്രീ​​യു​​മാ​​യി സൃ​​ഷ്ടി​​ച്ച​​വ​​നും (മ​​ത്താ​​യി 19:4) ആ​​യ ദൈ​​വം ത​​ന്നെ, ത​​ന്‍റെ സൃ​​ഷ്ടി​​പ​​ര​​മാ​​യ പ്ര​​വൃ​​ത്തി​​യി​​ൽ, ഏ​​തോ ഒ​​രു പ്ര​​ത്യേ​​ക ഭാ​​ഗ​​ഭാ​​ഗി​​ത്വം പ​​ക​​ർ​​ന്നു ന​​ല്കു​​വാ​​ൻ ആ​​ഗ്ര​​ഹി​​ച്ചു​​കൊ​​ണ്ട് പു​​രു​​ഷ​​നെ​​യും സ്ത്രീ​​യെ​​യും അ​​നു​​ഗ്ര​​ഹി​​ച്ചു കൊ​​ണ്ടു പ​​റ​​ഞ്ഞു: സ​​ന്താ​​ന​​പു​​ഷ്ടി​​യു​​ള്ള​​വ​​രാ​​യി പെ​​രു​​കു​​വി​​ൻ (ഉ​​ല്പ​​ത്തി 1:28)''(ജി​എ​സ് 50) അ​​തി​​നാ​​ൽ, ദ​​ന്പ​​തി​​ക​​ളു​​ടെ ദാ​​ന്പ​​ത്യ സ്നേ​​ഹ​​ത്തി​​ല​​ധി​​ഷ്ഠി​​ത​​മാ​​യ ലൈം​​ഗി​ക ജീ​​വി​​ത​​ത്തെ നീ​​തി​​പൂ​​ർ​​വ​​ക​​വും മാ​​ന്യ​​വു​​മെ​​ന്ന് കൗ​​ണ്‍​സി​​ൽ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്നു (ജി​എ​സ്, 39).

മ​​നു​​ഷ്യ ജീ​​വ​​ൻ എ​​ന്ന ചാ​​ക്രി​​ക ലേ​​ഖ​​ന​​ത്തി​​ലൂ​​ടെ പോ​​ൾ ആ​​റാ​​മ​​ൻ മാ​​ർ​​പാ​​പ്പ ഇ​​തേ സ​​ത്യം പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ട്. വി​​വാ​​ഹ​​മെ​​ന്ന കൂ​​ദാ​​ശ​​യ്ക്കു പു​​റ​​മെ​​യു​​ള്ള ലൈം​​ഗി​ക​​ത​​യും പ്ര​​ത്യു​​ത്പാ​​ദ​​ന​​പ​​ര​​മാ​​യ ല​​ക്ഷ്യ​​ത്തി​​ലേ​​ക്കു ന​​യി​​ക്കാ​​ത്ത വി​​വാ​​ഹ​​ജീ​​വി​​ത​​ത്തി​​ലെ ലൈം​​ഗി​ക​​ത​​യും ഗൗ​​ര​​വ​​മാ​​യ പാ​​പ​​മാ​​യി സ​​ഭ കാ​​ണു​​ന്നു.

സ്വ​​വ​​ർ​​ഗാ​​നു​​രാ​​ഗ​​ത്തി​​നാ​​യു​​ള്ള താ​​ല്പ​​ര്യ​​ങ്ങ​​ൾ അ​​തി​​നാ​​ൽ​​ത​​ന്നെ പാ​​പ​​മാ​​കു​​ന്നി​​ല്ല. എ​​ന്നാ​​ൽ ആ​​ഗ്ര​​ഹ​​ങ്ങ​​ളെ താ​​ലോ​​ലി​​ച്ച് പ്ര​​വ​​ർ​​ത്തി​​യി​​ലേ​​ക്കു പോ​​കു​​ന്ന​​ത് പാ​​പ​​മാ​​കു​​ന്നു.ബൈ​​ബി​​ളി​​ൽ, സോ​​ദോം ഗോ​​മോ​​റോ ദേ​​ശ​​ങ്ങ​​ളെ ശി​​ക്ഷി​​ക്കു​​ന്ന​​ത് സ്വ​​വ​​ർ​​ഗാ​​നു​​രാ​​ഗ​​ത്തി​​ലേ​​ക്ക് അ​​വ​​ർ പോ​​കു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് (ഉ​​ല്പ​​ത്തി, 19: 129). എ​​സ​​ക്കി​​യേ​​ൽ പ്ര​​വാ​​ച​​ക​​ൻ ‘മ്ലേ​​ച്ഛ​​ത’ എ​​ന്നാ​​ണ് ഈ ​​പ്ര​​വ​​ർ​​ത്തി​​യെ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. (എ​​സ​​ക്കി​​യേ​​ൽ 16:50) ഇ​​തേ വി​​ശേ​​ഷ​​ണം ലേ​​വ്യ​​രു​​ടെ പു​​സ്ത​​ക​​ത്തി​​ലു​​മു​​ണ്ട് (ലേ​​വ്യ​​ർ 18:22, 20:13) വി​​ശു​​ദ്ധ പൗ​​ലോ​​സി​​ന്‍റെ ലേ​​ഖ​​ന​​ങ്ങ​​ളി​​ൽ ദൈ​​വം നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ള്ള ക്ര​​മ​​ത്തി​​നു വി​​രു​​ദ്ധ​​മാ​​യ പാ​​പ​​മാ​​യി​​ട്ടാ​​ണ് സ്വ​​വ​​ർ​​ഗാ​​നു​​രാ​​ഗ​​ത്തെ കാ​​ണു​​ന്ന​​ത് (റോ​​മ 1:2628, 32). വി​​ശു​​ദ്ധ പൗ​​ലോ​​സു​​ത​​ന്നെ, സ്വ​​വർ​​ഗ​​ഭോ​​ഗി​​ക​​ൾ ദൈ​​വ​​രാ​​ജ്യം അ​​വ​​കാ​​ശ​​മാ​​ക്കു​​ക​​യി​​ല്ലെ​​ന്ന് പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ട് (1 കൊ​​റി 6:910). ചു​​രു​​ക്ക​​ത്തി​​ൽ വി​​ശു​​ദ്ധ ഗ്ര​​ന്ഥം സ്വവ​​ർ​​ഗാ​​നു​​രാ​​ഗ​​ത്തെ അം​​ഗീ​​ക​​രി​​ക്കു​​ന്നി​​ല്ല.

പ്ര​​കൃ​​തി നി​​യ​​മ​​ത്തി​​ന് എ​​തി​​രാ​​കു​​ന്നത്

അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ സാന്മാ​​ർ​​ഗി​​ക ബോ​​ധ​​മ​​നു​​സ​​രി​​ച്ച് സ്ഥാ​​പി​​ക്ക​​പ്പെ​​ട്ട ഒ​​ന്നാ​​ണ് മ​​നു​​ഷ്യ​​ന്‍റെ ചി​​ല സ്വ​​ഭാ​​വ​​ങ്ങ​​ൾ പ്ര​​കൃ​​തി​​വി​​രു​​ദ്ധ​​മാ​​ണ്-ആ​​യ​​തി​​നാ​​ൽ അ​​ത് തെ​​റ്റാ​​ണ്-എ​​ന്നു​​ള്ള​​ത്. ഒ​​രു മ​​നു​​ഷ്യ​​ന്‍റെ സ്വ​ാ​ഭാ​​വി​​ക ലൈം​​ഗി​ക​​ പ​​ങ്കാ​​ളി, ഒ​​രു സ്ത്രീ ​​ആ​​യി​​രി​ക്ക​​ണ​​മെ​​ന്നും ഒ​​രു സ്ത്രീ​​യു​​ടെ സ്വ​​ാഭാ​​വി​​ക ലൈം​​ഗി​ക പ​​ങ്കാ​​ളി ഒ​​രു പു​​രു​​ഷ​​ൻ ആ​​യി​​രി​ക്ക​​ണ​​മെ​​ന്നു​​മു​​ള്ള​​ത് മേ​​ൽ​​പ്പ​​റ​​ഞ്ഞ സന്മാ​​ർ​​ഗി​​ക ബോ​​ധ​​മ​​നു​​സ​​രി​​ച്ച് മ​​നു​​ഷ്യ​​ൻ മ​​ന​​സി​​ലാ​​ക്കി​​യി​​ട്ടു​​ള്ള​​താ​​ണ്.

എ​​ന്തു​​കൊ​​ണ്ട് എ​​തി​​ർ​​ക്കു​​ന്നു

ഒ​​രു വി​​ഷ​​യ​​ത്തി​​ന്‍റെ സന്മാ​​ർ​​ഗി​ക​മോ, ധാ​​ർ​​മി​​ക​​മോ ആ​യ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ ന​​ട​​ത്തേ​​ണ്ട​​ത് വോ​​ട്ടി​​ന്‍റെ എ​​ണ്ണ​​ത്തെ​​യോ, പ​​ര​​സ്യ അ​​ഭി​​പ്രാ​​യ​​ങ്ങ​​ളെ​​യോ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യ​​ല്ല. പി​​ന്നെ​​യോ മൂ​​ല്യ​​ങ്ങ​​ളെ​​യും ധാ​​ർ​​മി​​കചി​​ന്ത​​യെ​​യും ത​​ത്ത്വ​​സം​​ഹി​​ത​​ക​​ളെ​​യും അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ്. സ്ത്രീ​​പു​​രു​​ഷന്മാ​​രാ​​ണ് വി​​വാ​​ഹി​​ത​​രാ​​കു​​ന്ന​​ത് എ​​ന്നു​​ള്ള​​ത് സ​​ഭ​​യു​​ടെ ക​​ണ്ടു​​പി​​ടത്ത​​മ​​ല്ല. സ​​ഭ​​യു​​ടെ ആ​​വി​​ർ​​ഭാ​​വ​​ത്തി​​നു മു​​ന്പ് നി​​ല​​വി​​ലു​​ള്ള സം​​വി​​ധാ​​ന​​മാ​​ണ​​ത്. സ്ത്രീ ​​പു​​രു​​ഷ​​ബ​​ന്ധം പ്ര​​കൃ​​തിനി​​യ​​മ​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ഉ​​രു​​ത്തി​​രി​​ഞ്ഞ​​താ​​ണ്.

സ്ത്രീപു​​രു​​ഷ കൂ​​ട്ടാ​​യ്മ എ​​ന്ന വി​​വാ​​ഹ സ​​ങ്ക​​ല്പം പ്ര​​കൃ​​തി നി​​യ​​മ​​ത്തി​​ൽ അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​താ​​ക​​യാ​​ൽ ഒ​​രു കൂ​​ട്ടാ​​യ സ്നേ​​ഹ​​ബ​​ന്ധ​​ത്തി​​ലൂ​​ടെ മാ​​ത്ര​​മേ ​​സ​​മൂ​​ഹം നി​​ല​​നി​​ല്ക്കു​​ക​​യും വ​​ള​​രു​​ക​​യും ചെ​​യ്യു​​ക​​യു​​ള്ളൂ. അ​​തി​​നാ​​ൽ രാ​​ജ്യ​​ത്തിന്‍റെ ഭ​​ര​​ണ​​ഘ​​ട​​നാ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​യ കോ​​ട​​തി​​ക​​ൾ​​ക്കോ, നി​​യ​​മനി​​ർ​​മാ​​ണസ​​ഭ​​ക​​ൾ​​ക്കോ, സ്വ​​ാഭാ​​വി​​ക വി​​വാ​​ഹ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന സ്വ​​ഭാ​​വ​​ങ്ങ​​ളാ​​യ സ്ത്രീ​​പു​​രു​​ഷ ബ​​ന്ധ​​ത്തെ പു​​ന​​ർ​​നി​​ർ​​വ​​ചി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല. അ​​ത്ത​​രം പ​​രി​​ശ്ര​​മ​​ങ്ങ​​ൾ അ​​ധാ​​ർ​​മി​​ക​​മാ​​യി​​രി​​ക്കും.

മ​​നു​​ഷ്യ​പ്ര​​കൃ​​തി​​യു​​ടെ സ്വാ​​ഭാ​​വി​​ക ഫ​​ല​​മാ​​ണ് വി​​വാ​​ഹം. വി​​ശു​​ദ്ധ ജോ​​ണ്‍ പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു: ഒ​​രു സ്ത്രീ​​യു​​ടെ​​യും പു​​രു​​ഷ​​ന്‍റെ​​യും പ​​ക്വ​​മാ​​യ ഐ​​ക്യം വി​​വാ​​ഹ​​ത്തി​​ൽ വെ​​ളി​​വാ​​ക്ക​​പ്പെ​​ടു​​ന്നു. ഈ ​​ഐ​​ക്യം നി​​ല​​നി​​ല്ക്കു​​ന്ന​​ത്, അ​​വ​​രു​​ടെ ശാ​​രീ​​രി​​ക​​വും ബാ​​ഹ്യ​​വും ധാ​​ർ​​മി​​ക​​വും ആ​​ധ്യാ​​ത്മി​​ക​​വു​​മാ​​യ ഐ​​ക്യ​​ത്തെ അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യാ​​ണ്. ആ​​യ​​തി​​നാ​​ൽ, ഒ​​രു ലിം​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട ഒ​​രാ​​ൾ എ​​തി​​ർ​​ലിം​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​യാ​​ളു​​മാ​​യി വൈ​​കാ​​രി​​ക​വും ആ​​ത്മീ​​യ​​വും ശാ​​രീ​​രി​​ക​​വു​​മാ​​യി സ്നേ​​ഹ​​ത്തിന്‍റെ ഐ​​ക്യം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്നു. സ്ത്രീ ​​പു​​രു​​ഷ കൂ​​ടി​​ച്ചേ​ര​ലി​ലൂ​​ടെ മാ​​ത്ര​​മേ പ്ര​​ത്യു​​ത്പാ​​ദ​​ന​​ത്തി​​നും, കു​​ടും​​ബ രൂ​​പീ​​ക​​ര​​ണ​​ത്തി​​നും വേ​​ണ്ടി​​യു​​ള്ള മ​​നു​​ഷ്യ​​ന്‍റെ ആ​​ഗ്ര​​ഹം നി​​റ​​വേ​​റ്റാ​​നാ​​കൂ. സ്വ​​ാഭാ​​വി​​ക വി​​വാ​​ഹം ല​ഭ്യ​മാ​​ക്കു​​ന്ന ന​ന്മ​​ക​​ളെ​​ക്കു​​റി​​ച്ച് മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​ൽ സ്വ​​വ​​ർ​​ഗവി​​വാ​​ഹ​​മെ​​ന്ന സ​​ങ്ക​​ല്പം പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്നു.

ഒ​​രു നി​​യ​​മനി​​ർ​​മാ​​ണ​​ത്തി​​ലൂ​​ടെ, സ​​ത്യം സ​​ത്യ​​മ​​ല്ലാ​​താ​​കു​​ന്നി​​ല്ല. ഒ​​രേ വ​​ർ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രു​​ടെ ബ​​ന്ധം വി​​വാ​​ഹ​​മെ​​ന്ന് പാ​​ർ​​ല​​മെ​​ന്‍റ് നി​​യ​​മം പാ​​സാ​​ക്കി​​യാ​​ൽ, ആ ​​ഭ​​ര​​ണ​​ഘ​​ട​​നാ സ്ഥാ​​പ​​നം നൈ​​സ​​ർ​​ഗീ​​ക​​മാ​​യി നി​​ല​​നി​​ല്ക്കു​​ന്ന ഒ​​രു നി​​യ​​മ​​മാ​​യി​​രി​​ക്കി​​ല്ല പാ​​സാ​​ക്കു​​ന്ന​​ത്. അ​​ത്ത​​രം നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്പോ​​ൾ അ​​ത് മ​​നു​​ഷ്യ​​പ്ര​​കൃ​​തി​​ക്ക് വി​​രു​​ദ്ധ​​മാ​​യ നി​​യ​​മ​​ംസൃ​​ഷ്ടി​​ച്ചു എ​​ന്നു​​ള്ള ദു​​ഷ്പേ​​ര് ല​​ഭി​​ക്കാ​​ൻ ഇ​​ട​​യാ​​കും.

വി​​ശു​​ദ്ധി​​യി​​ലേ​​ക്കു​​ള്ള വി​​ളി

സു​​പ്രീം​​കോ​​ട​​തി​​യി​​ൽ സ്വ​​വ​​ർ​​ഗ​​ലൈം​​ഗി​​ക​​ത​​യ്ക്കു വേ​​ണ്ടി​​യു​​ള്ള വാ​​ദ​​ഗ​​തി​​ക​​ൾ ന​​ട​​ക്കു​​ന്പോ​​ഴും സ്വ​​വ​​ർ​​ഗ​​ലൈം​​ഗി​ക​​ത​​യെ പ്ര​​കൃ​​തി വി​​രു​​ദ്ധ​​മാ​​ണെ​​ന്നു​​ള്ള പ്ര​​കൃ​​തി​​നി​​യ​​മ​​ത്തി​​ന്‍റെ​​യും ബൈ​​ബി​​ൾ പ്ര​​ബോ​​ധ​​ന​​ങ്ങ​​ളു​​ടെ​​യും വെ​​ളി​​ച്ച​​ത്തി​​ലും, അ​​നേ​​കം പ​​ണ്ഡി​​തന്മാ​​ർ ഉ​​യ​​ർ​​ത്തി​​പ്പി​​ടിക്കു​​ന്ന വ​​സ്തു​​ത​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലും ഈ ​​പ്ര​​വ​​ണ​​ത​​യ്ക്കെ​​തി​​രേ​​യു​​ള്ള വ​​സ്തു​​ത​​ക​​ൾ സ​​ജീ​​വ​​മാ​​യി നി​​ല്ക്കും. ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ മ​​ത​​ബോ​​ധ​​ന ഗ്ര​​ന്ഥ​​ത്തി​​ൽ സ്വ​​വ​ർ​​ഗ ലൈം​​ഗി​ക​ പ്ര​​വൃ​​ത്തി​​ക​​ൾ ഗൗ​​ര​​വ പൂ​​ർ​​ണ​​മാ​​യ ധാ​​ർ​​മി​​ക പ​​ത​​ന​​മാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കു​​ന്നു(​സി​സി​സി, 2357) എ​​ന്നാ​​ൽ, ഇ​​ത്ത​​രം സ്വ​​ഭാ​​വ വി​​ശേ​​ഷ​​ത​​ക​​ൾ ഉ​​ള്ള​​വ​​ർ സ​​മൂ​​ഹ​​ത്തി​​ലു​​ണ്ട് എ​​ന്ന വ​​സ്തു​​ത സ​​ഭ ത​​ള്ളി​​ക്ക​​ള​​യു​​ന്നി​​ല്ല.
അ​​വ​​രോ​​ടു​​ള്ള ബ​​ഹു​​മാ​​നം, ദ​​യ, മൃ​​ദു​​സ​​മീ​​പ​​നം എ​​ന്നി​​വ പു​​ല​​ർ​​ത്തി അ​​വ​​രെ പ​​രി​​ഗ​​ണി​​ക്കു​​ന്ന സ​​മീ​​പ​​ന​​മാ​​ണ് സ​​ഭ​​യ്ക്കു​​ള്ള​​ത്. അ​​ല്ലാ​​തെ, തൊ​​ട്ടു​​കൂ​​ടാ​​യ്മ​​യോ, തീ​​ണ്ടി​​ക്കൂ​​ടാ​​യ്മ​​യോ ന​​ട​​ത്തി അ​​വ​​രെ സ​​മൂ​​ഹ​​ത്തി​​ൽ ഒ​​റ്റ​​പ്പെ​​ടു​​ത്തു​​ന്ന​​ത് സ​​ഭ​​യു​​ടെ സ​​മീ​​പ​​ന​​മ​​ല്ല. സ്വ​​വ​​ർ​​ഗാ​​നു​​രാ​​ഗി​​ക​​ൾ​​ക്കു​​ള്ള അ​​ജ​​പാ​​ല​ന​​ദൗ​​ത്യം സ​​ഭ നി​​ർ​​വ​​ഹി​​ക്കു​​ന്പോ​​ഴും അ​​സ​​ന്ദി​​ഗ്ധ​​മാ​​യി സ​​ഭ വ്യ​​ക്ത​​മാ​​ക്കു​​ന്ന ഒ​​രു വ​​സ്തു​​ത​​യു​​ണ്ട്: ദൈ​​വി​​ക നി​​യ​​മ​​ത്താ​​ലും, വി​​ശു​​ദ്ധ ഗ്ര​​ന്ഥ​​ത്തി​​ലൂ​​ടെ​​യും ല​​ഭ്യ​​മാ​​യ ലി​​ഖി​​ത​​ങ്ങ​​ൾ​​ക്ക് ഒ​​രു കാ​​ല​​ത്തും വ്യ​​തി​​യാ​​നം വ​​രു​​ത്താ​​നാ​​വി​​ല്ല. സ​​ങ്കീ​​ർ​​ണ​​മാ​​യ ലൈം​​ഗി​​കാ​​ഭി​​മു​​ഖ്യ​​മു​​ള്ള​​വ​​രോ​​ടു​​ള്ള സ​​ഭ​​യു​​ടെ സ​​മീ​​പ​​ന​​ത്തി​​ൽ നി​​ഴ​​ലി​​ക്കു​​ന്ന​​ത് പാ​​പി​​ക​​ളോ​​ടും പ്ര​​ത്യേ​​ക​​ത​​ക​​ൾ നി​​റ​​ഞ്ഞ​​വ​​രോ​​ടും ക​​രു​​ണ​​യും സ്നേ​​ഹ​​വും കാ​​ട്ടി​​യ മി​​ശി​​ഹാ​​യു​​ടെ പ്രേ​​ഷി​​താ​​ഭി​​മു​​ഖ്യ​​ത്തി​​ന്‍റെ മു​​ഖ​​മാ​​ണ്.

സ​​ഭ​​യു​​ടെ പ്ര​​ബോ​​ധ​​ന​​മ​​നു​​സ​​രി​​ച്ച് മാ​​ത്ര​​മ​​ല്ല പ്ര​​കൃ​​തി​​നി​​യ​​മ​​പ്ര​​കാ​​ര​​വും ഒ​​രേ​​വ​​ർ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രു​​ടെ വി​​വാ​​ഹം നി​​യ​​മാ​​നു​​സൃ​​ത​​മാ​​ക്കി കൂ​​ടാ. ഏ​​കാ​​ധി​​പ​​ത്യ പ്ര​​വ​​ണ​​തയു​​ള്ള ഒ​​രു സ്ഥാ​​പ​​ന​​ത്തി​​നു​​മാ​​ത്ര​​മേ ഇ​​ത്ത​​രം നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്താ​​നാ​​കൂ. ബെ​​ന​​ഡി​​ക്ട് പ​​തി​​നാ​​റാ​​മ​​ൻ മാ​​ർ​​പാ​​പ്പ പ​​ഠി​​പ്പി​​ച്ച​​തു​​പോ​​ലെ, അ​​റി​​വ് ആ​​പേ​​ക്ഷി​​ക​​മാ​​ണ് എ​​ന്ന​​ത് ഏ​​കാ​​ധി​​പ​​ത്യ പ്ര​​വ​​ണ​​ത​​യെ​​യാ​​ണ് കാ​​ണി​​ക്കു​​ന്ന​​ത്. ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ സ​​ങ്കീ​​ർ​​ണ​​മാ​​യ പ്ര​​ശ്ന​​വും അ​​തു​​ത​​ന്നെ​​യാ​​ണ്.


ഫാ. ​​ഡോ. മാ​​ത്യു ച​​ങ്ങ​​ങ്ക​​രി