+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാഹനാപകടത്തിൽ മരിച്ച രമേഷിന്‍റെ കുടുംബം സഹായമഭ്യർഥിക്കുന്നു

കലിഫോർണിയ: വാഹനപകടത്തിൽ മരിച്ച രമേഷിന്‍റെ കുടുംബം ‘ഗോ ഫണ്ട് ഫോർ മീ’ യിലൂടെ സഹായമഭ്യർഥിച്ചു. കുടുംബത്തിന്‍റെ ഏകവരുമാനമാർഗമായ പിതാവിന്‍റെ പെട്ടെന്നുള്ള മരണത്തെ തുടർന്നു കുട്ടികളുടെ പഠനത്തിനും മറ്റുമായിട
വാഹനാപകടത്തിൽ മരിച്ച രമേഷിന്‍റെ കുടുംബം സഹായമഭ്യർഥിക്കുന്നു
കലിഫോർണിയ: വാഹനപകടത്തിൽ മരിച്ച രമേഷിന്‍റെ കുടുംബം ‘ഗോ ഫണ്ട് ഫോർ മീ’ യിലൂടെ സഹായമഭ്യർഥിച്ചു. കുടുംബത്തിന്‍റെ ഏകവരുമാനമാർഗമായ പിതാവിന്‍റെ പെട്ടെന്നുള്ള മരണത്തെ തുടർന്നു കുട്ടികളുടെ പഠനത്തിനും മറ്റുമായിട്ടാണ് സഹായം അഭ്യർഥിച്ചിരി ക്കുന്നത്.

ഫെബ്രുവരി 17 ന് ഭാര്യയും മക്കളുമായി യാത്ര ചെയ്യുമ്പോഴായിരുന്നു രമേഷ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്നിങ്ങി നടക്കുന്നതിനിടയിൽ മറ്റൊരു വാഹനം രമേഷിനെ ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു.

ഭാര്യ ഷൈലജയും എട്ടുവയസുള്ള രുദ്ര, അഞ്ചുവയസുള്ള മീനാക്ഷി, ഭാര്യാപിതാവ് എന്നിവർ ഉൾപ്പെടുന്നതാണ് കുടുംബം.

റിപ്പോർട്ട്: പി.പി. ചെറിയാൻ