+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എമർജൻസി പ്രഖ്യാപനം തടഞ്ഞാൽ വീറ്റോ ചെയ്യുമെന്ന് ട്രംപ്

വാഷിംഗ്ടൺ ഡിസി: മെക്സിക്കോ അമേരിക്കൻ അതിർത്തിയിൽ മതിൽ പണിയുന്നതിന് പ്രഖ്യാപിച്ച എമർജൻസി തടയുന്നതിന് ശ്രമിച്ചാൽ വീറ്റോ പവർ ഉപയോഗിക്കാമെന്ന് പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി.ട്രംപിന്‍റെ പ്രഖ്യാപനം
എമർജൻസി പ്രഖ്യാപനം തടഞ്ഞാൽ വീറ്റോ ചെയ്യുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: മെക്സിക്കോ - അമേരിക്കൻ അതിർത്തിയിൽ മതിൽ പണിയുന്നതിന് പ്രഖ്യാപിച്ച എമർജൻസി തടയുന്നതിന് ശ്രമിച്ചാൽ വീറ്റോ പവർ ഉപയോഗിക്കാമെന്ന് പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി.

ട്രംപിന്‍റെ പ്രഖ്യാപനം ബ്ലോക്കു ചെയ്യുന്നതിന് ഫെബ്രുവരി 22 ന് ഡമോക്രാറ്റിക് പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസിൽ പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ച് വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

ചൊവ്വാഴ്ചയാണ് പ്രമേയത്തിനുമേൽ വോട്ടെടുപ്പെന്ന് യുഎസ് ഹൗസ് ലീഡർ നാൻസി പെലോസി പറഞ്ഞു. യുഎസ് ഹൗസ് പ്രമേയം പാസാക്കുമെന്നു, സെനറ്റിലും ട്രംപിന്‍റെ പ്രഖ്യാപനത്തോട് എതിർപ്പുള്ള റിപ്പബ്ലിക്കൻ അംഗങ്ങളുമായി സഹകരിച്ച് എമർജൻസി തടയുമെന്നും നാൻസി വ്യക്തമാക്കി. ഏതു സാഹചര്യത്തിലും ഭരണഘടന നൽകുന്ന വീറ്റോ അധികാരം മറികടക്കുന്നതിന് ആവശ്യമായ പിന്തുണ ഒരിക്കലും ലഭിക്കുകയില്ലെന്നതാണ് വസ്തുത.

ആറ് ബില്യൺ ഡോളര്‍ അതിർത്തി മതിലിനു വേണ്ടി സമാഹരിക്കുന്നതിനാണ് ട്രംപ് എമർജൻസി ഡിക്ലറേഷൻ.

റിപ്പോർട്ട്: പി.പി. ചെറിയാൻ