+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്‍റര്‍കോണ്ടിനന്‍റല്‍ കപ്പ് ഫുട്‌ബോളിന് ഫെബ്രുവരി 24ന് പന്തുരുളും

കു‌വൈത്ത്: ഇന്‍റര്‍ കോണ്ടിനന്‍റല്‍ കപ്പ് ഫുട്‌ബോളിന് ഫെബ്രുവരി 24 ന് (ഞായർ) തുടക്കമാകും. ആദ്യ മത്സരത്തില്‍ ഈജിപ്റ്റ്‌ എ ടീം സോക്കര്‍ ഈജിപ്തിനെ നേരിടും . വൈകുന്നേരം ആറിന് പബ്ലിക് അതോറിറ്റി ഫോർ യൂത്ത
ഇന്‍റര്‍കോണ്ടിനന്‍റല്‍ കപ്പ് ഫുട്‌ബോളിന് ഫെബ്രുവരി 24ന് പന്തുരുളും
കു‌വൈത്ത്: ഇന്‍റര്‍ കോണ്ടിനന്‍റല്‍ കപ്പ് ഫുട്‌ബോളിന് ഫെബ്രുവരി 24 ന് (ഞായർ) തുടക്കമാകും. ആദ്യ മത്സരത്തില്‍ ഈജിപ്റ്റ്‌ എ ടീം സോക്കര്‍ ഈജിപ്തിനെ നേരിടും . വൈകുന്നേരം ആറിന് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

കേഫാക് സംഘടിപ്പിക്കുന്ന പ്രഥമ ഇന്‍റർ കോണ്ടിനന്‍റല്‍ ടൂര്‍ണമെന്‍റില്‍ ഘാനയും കുവൈത്തും ഇന്ത്യയും സിറിയയുമാണ് മറ്റ് ടീമുകള്‍. വൈകുന്നേരം ഏഴിന് ഘാന കുവൈത്തിനേയും തുടര്‍ന്ന് ഇന്ത്യ സോക്കര്‍ ഈജിപ്തിനേയും സിറിയ ഘാനയോടും ഏറ്റുമുട്ടും.

ടൂര്‍ണമെന്‍റില്‍ മുന്നിലെത്തുന്ന ആദ്യ നാല് ടീമുകള്‍ സെമി ഫൈനലിന് യോഗ്യത നേടും. കലാശ പോരാട്ടം 25 ന് രാത്രി എട്ടിന് നടക്കും . വിജയികള്‍ക്ക് 1500 ഡോളറും എവർറോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കുവൈത്ത് പ്രവാസ ചരിത്രത്തില്‍ ആദ്യമായാണ് അന്താരാഷ്‌ട്ര ടീമുകളെ ഉള്‍പ്പെടുത്തി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രവാസി ഫുട്‌ബോൾ സംഘടനയാണ്‌ കേഫാക് . ഉദ്ഘാടന സെഷനില്‍ കുവൈത്തിലെ ജില്ല അസോസിയേഷന്‍ ഭാരവാഹികള്‍ , മലയാളി പൗരപ്രമുഖര്‍ , കുവൈത്തിലെ മലയാളി ബിസിനസ് പ്രമുഖര്‍, കേഫാക് സ്‌പോൺസർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കിക്കോഫ് നിര്‍വഹിക്കും. കുവൈത്തിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ ആസ്വാദകര്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ കാണുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി കെഫാക് ഭാരവാഹികള്‍ അറിയിച്ചു.